10,000 കോടി വരുമാനം ലക്ഷ്യമിട്ട് പതഞ്ജലി
Tuesday, April 26, 2016 12:07 PM IST
ന്യൂഡൽഹി: ഈ ധനവർഷം 10,000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ട് പതഞ്ജലി. 2011–12ൽ 446 കോടിയായിരുന്നു പതഞ്ജലിയുടെ മൊത്തവരുമാനം. 2014–15ൽ ഇത് 2,006 കോടിയും കഴിഞ്ഞ മാസം അവസാനിച്ച ധനവർഷം 5,000 കോടി രൂപയുമായി ഉയർന്നു.

പതഞ്ജലിയുടെ ടൂത്ത്പേസ്റ്റായ ദന്ത് കാന്തി 450 കോടിയും കേശ് കാന്തി ഷാംപൂ 350 കോടിയും 2015–16ൽ നേടി. മൾട്ടി നാഷണൽ കമ്പനികൾ ഇന്ത്യയിൽനിന്നു നേടിയതിലും വലിയ നേട്ടമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.