വികെസി സമ്മാനോത്സവം: വിജയികളെ പ്രഖ്യാപിച്ചു
വികെസി സമ്മാനോത്സവം: വിജയികളെ പ്രഖ്യാപിച്ചു
Monday, April 25, 2016 12:18 PM IST
കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ പാദരക്ഷാ നിർമാതാക്കളായ വികെസി ഗ്രൂപ്പ് തങ്ങളുടെ ഉത്പന്നങ്ങളായ വികെസി പ്രൈഡ്, സ്ലിപ്പോൺസ്, വികെസി സ്റ്റൈൽ, സ്മാർട്ടക്, വികെസി ലൈറ്റ്, വികെസി ട്രെൻഡ്സ്, വികെസി ജൂണിയർ, വാക്കറൂ, സ്കാലിനോ വികെസി ഹവായ് എന്നീ പാദരക്ഷകളുടെ റീട്ടെയിൽ, ഹോൾസെയിൽ വ്യാപാരികൾക്കായി നടത്തിയ സമ്മാനോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

കേരളത്തിലെ റീട്ടെയിൽ വ്യാപാരികളെ ആറ് സെക്ടറുകളായി തരംതിരിച്ചു ഡയമണ്ട്, ടൈറ്റാനിയം, പ്ലാറ്റിനം പ്ലസ്, പ്ലാറ്റിനം ഗോൾഡ് പ്ലസ്, ഗോൾഡ്, സിൽവർ പ്ലസ്, സിൽവർ, ബ്രോൺസ് എന്നീ കാറ്റഗറികളിലായി 532 പേർക്കു കാഷ് പ്രൈസ് നൽകി. ഹോൾസൈയിൽ വിഭാഗത്തിൽ വി ഫോർ യൂ ഡിസ്ട്രിബ്യൂട്ടേഴ്സ്– കണ്ണൂർ, അനസ് ഏജൻസീസ്– കൊല്ലം, മാരുതി ഫുട്വെയർ– കൊട്ടാരക്കര എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.