കാർഷിക കേരളത്തിനു ഭീഷണിയായി വരൾച്ച രൂക്ഷം; കുരുമുളകുവിലയിൽ തളർച്ച
കാർഷിക കേരളത്തിനു ഭീഷണിയായി വരൾച്ച രൂക്ഷം; കുരുമുളകുവിലയിൽ തളർച്ച
Sunday, April 24, 2016 12:35 PM IST
<ആ>വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: വരൾച്ച രൂക്ഷം, മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന താപനില കാർഷിക കേരളത്തിനു കടുത്ത ഭീഷണിയായി. റബർ സ്റ്റോക്കിസ്റ്റുകൾക്ക് ആവേശം പകർന്ന് ഷീറ്റ് വില ആഗോളതലത്തിൽ ഉയർന്നു. റിക്കാർഡ് പുതുക്കും മുമ്പേ കുരുമുളകു വിപണി സാങ്കേതിക തിരുത്തലിലേക്കു വഴുതി. രാജ്യത്തെ വൻകിട കൊപ്രയാട്ട് വ്യവസായികളുടെ വരവ് നാളികേരോത്പന്നങ്ങൾക്കു നേട്ടമായി. പവൻ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു.

<ആ>കുരുമുളക്

സർവകാല റിക്കാർഡ് പുതുക്കാൻ കുരുമുളകു നടത്തിയ ശ്രമങ്ങൾക്കിടെ പെട്ടെന്നു വിപണിയുടെ കാലിടറി. വാരത്തിന്റെ രണ്ടാം പകുതിയിൽ സാങ്കേതിക തിരുത്തലിന്റെ പിടിയിലകപ്പെട്ട മുളക് വാരാന്ത്യം 71,100 രൂപയിലാണ്. ഒരു വേള 71,500 ഗാർബിൾഡ് കുരുമുളക് വിപണനം നടന്നു. മാർക്കറ്റിലേക്കുള്ള ചരക്കുവരവ് നാമമാത്രമാണ്.

വരൾച്ച രൂക്ഷമായതോടെ പല ഭാഗങ്ങളിലും കുരുമുളകു കൊടികൾ നിലനിൽപ്പു ഭീഷണിയിലാണ്. പകൽ ചൂട് ഇതേ നില തുടർന്നാൽ കാലവർഷത്തിനു മുമ്പായിത്തന്നെ പലതോട്ടങ്ങളും കരിഞ്ഞുണങ്ങുമെന്ന അവസ്‌ഥയിലാണ്. നിലവിലെ കാലാവസ്‌ഥ വിലയിരുത്തിയാൽ മേയ് ആദ്യപകുതിയിൽ വേനൽമഴ പ്രതീക്ഷിക്കാം, എന്നാൽ ജൂൺ ആദ്യപകുതിയിൽ മഴയുടെ ലഭ്യത കുറയാൻ ഇടയുണ്ട്. ഉത്തരേന്ത്യൻ വ്യവസായികൾ വാരത്തിന്റെ ആദ്യപകുതി വിപണിയിൽ സജീവമായിരുന്നെങ്കിലും പിന്നീട് രംഗം വിട്ടു. കുരുമുളകിന് വിദേശത്തുനിന്ന് അന്വേഷണങ്ങളില്ല. ഇതിനിടെ നേരത്തേ ഉറപ്പിച്ച കച്ചവടങ്ങളുടെ ഭാഗമായി വിയറ്റ്നാമിൽനിന്നുള്ള ചരക്ക് അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുമെന്നറിയുന്നു. ഇവിടെയെത്തുന്ന ചരക്ക് മൂല്യവർധിത ഉത്പന്നമാക്കി നാലു മാസത്തിനുള്ളിൽ വീണ്ടും കയറ്റുമതി നടത്തണം. ഇറക്കുമതി ചരക്കുവരവ് ആഭ്യന്തരവിലയിൽ ചാഞ്ചാട്ടമുളവാക്കാം.


<ആ>റബർ

റബർ മാർക്കറ്റിൽ വൻ കുതിച്ചുചാട്ടം. കുറഞ്ഞ വിലയ്ക്ക് ഇനി റബർ ശേഖരിക്കാനാവില്ലെന്ന തിരിച്ചറിവ് ടയർ കമ്പനികളെയും ചെറുകിട വ്യവസായികളെയും അസ്വസ്‌ഥരാക്കി. തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ആദ്യം കേരളതീരത്ത് എത്തിയാലും മാസമധ്യത്തിനു ശേഷമേ പുതിയ റബർ ഷീറ്റ് വില്പനയ്ക്ക് സജ്‌ജമാവൂ. സ്‌ഥിതിഗതികൾ അനുകൂലമല്ലെന്നു മനസിലായതോടെ കിട്ടുന്ന വിലയ്ക്ക് റബർ സംഭരിക്കാൻ തുടർച്ചയായ രണ്ടാം വാരത്തിലും വ്യവസായികൾ മത്സരിച്ചു. ചുരുങ്ങിയ ആഴ്ചകൾക്കിടയിൽ ആർഎസ്എസ് നാലാം ഗ്രേഡ് റബറിന് 3,000 രൂപ വർധിച്ച് 14,300 രൂപയിലെത്തി. ഈ വർഷം റബറിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണ്. ലാറ്റക്സ് 10,000 രൂപയിലും അഞ്ചാം ഗ്രേഡ് റബർ 13,900ലും കൈമാറി.
<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ24ൃൗയലൃവെലലേ.ഷുഴ മഹശഴി=ഹലളേ>

സംസ്‌ഥാനത്ത് കനത്ത വേനൽ തുടരുന്നതിനാൽ റബർത്തോട്ടങ്ങളിൽ പ്രവർത്തനം പൂർണമായി നിലച്ചു. മധ്യകേരളത്തിലെയും മലബാറിലെയും സ്റ്റോക്കിസ്റ്റുകളുടെ കൈവശം കാര്യമായി ഷീറ്റില്ല. റബറിനു നേരിട്ട രൂക്ഷമായ വിലത്തകർച്ച മൂലം ടാപ്പിംഗിനു താത്പര്യം കുറച്ചതിനാൽ രാജ്യത്ത് റബർ ഉത്പാദനം കുറഞ്ഞു. ജനുവരി–മാർച്ച് കാലയളവിൽ ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന വില റബറിനു രേഖപ്പെടുത്തിയിട്ടും റബർ സംഭരിക്കാതെ നിരക്ക് വീണ്ടും ഇടിക്കാനാണ് അന്നു വ്യവസായികൾ ശ്രമം നടത്തിയത്. അതിനാൽ അവരുടെ ഗോഡൗണുകളും ശൂന്യമാണ്.

കഴിഞ്ഞ സാമ്പത്തികവർഷം റബർ ഇറക്കുമതി 2.8 ശതമാനം വർധിച്ച് 4,54,303 ടണ്ണായി. ആഭ്യന്തര റബർ ഉത്പാദനം 12.7 ശതമാനം ഇടിഞ്ഞ് 5,63,000 ടണ്ണിൽ ഒതുങ്ങി. ഇന്ത്യൻ ടയർ വ്യവസായികൾ തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നാണ് മുഖ്യമായും റബർ ഇറക്കുമതി നടത്തിയത്. ടോക്കോമിൽ റബർ ഒമ്പതു മാസത്തിനിടെ ആദ്യമായി കിലോ 200 യെന്നിനു മുകളിലെത്തി.


<ആ>തേങ്ങ

<ശാഴ െൃര=/ിലംശൊമഴലെ/2015ഷൗില08രീരരൗിൗേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>വിഷു ആഘോഷങ്ങൾ കഴിഞ്ഞ അവസരത്തിൽ കൊപ്ര സംഭരിക്കാൻ വൻകിട മില്ലുകൾ രംഗത്തെത്തി. ഇതോടെ രണ്ടാഴ്ചയായി സ്റ്റെഡി നിലവാരത്തിൽ നീങ്ങിയ നാളികേരോത്പന്നങ്ങളുടെ വില ഉയർന്നു. വെളിച്ചെണ്ണയും കൊപ്രയും വൻകുതിച്ചുചാട്ടം കാഴ്ചവച്ചു. മുംബൈയിലെ വൻകിട കൊപ്രയാട്ട് വ്യവസായികൾ ചരക്കു സംഭരിക്കാൻ ഉത്സാഹിച്ചത് കേരളത്തിലും തമിഴ്നാട്ടിലും വില ഉയർത്തി. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 600 രൂപ ഉയർന്ന് 8,600ലും കൊപ്ര വില 5,855 രൂപയിലുമാണ്.

<ആ>ചുക്ക്

ചുക്കിന് വിദേശ ഓർഡർ എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതിക്കാർ. ഇതു മുന്നിൽക്കണ്ട് പലരും ചുക്ക് സംഭരിച്ചിട്ടുണ്ട്. എന്നാൽ, കാലവർഷം ആരംഭിക്കുന്നതോടെ സ്റ്റോക്കുള്ള ചുക്കിനു കുത്തൽ വീഴുമെന്ന ആശങ്കയുള്ളതിനാൽ പരമാവധി നേരത്തേ ചരക്ക് വിറ്റുമാറാൻ സ്റ്റോക്കിസ്റ്റുകൾ നീക്കം നടത്താം. വിവിധയിനം ചുക്കുവില 16,500–18,000 രൂപയാണ്. ചൈനീസ് ചുക്കുവില ഉയർന്ന തലത്തിലാണ്. രാജ്യാന്തര വിപണിയിൽ നൈജീരിയയും ചുക്കുവില്പനയ്ക്ക് ഉത്സാഹിക്കുന്നുണ്ട്.

<ആ>സ്വർണം

ആഭരണ വിപണികളിൽ പവൻ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു. 21,760 രൂപയിൽ വില്പനയ്ക്കു തുടക്കംകുറിച്ച പവൻ 22,240 വരെ ഉയർന്ന ശേഷം ശനിയാഴ്ച 22,080ലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം ട്രോയ് ഔൺസിന് 1,235 ഡോളറിൽനിന്ന് 1,271 ഡോളർ വരെ കുതിച്ച ശേഷം 1,232 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.