കാഴ്ചവൈകല്യം ഉള്ളവർക്കായി സ്മാർട്ഫോൺ ആപ്
Sunday, April 24, 2016 12:35 PM IST
ന്യൂഡൽഹി: ഇന്ത്യൻ വംശജനായ ശാസ്ത്രജ്‌ഞന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ഗവേഷകർ കാഴ്ചവൈകല്യമുള്ളവർക്കായി സ്മാർട്ഫോൺ ആപ് വികസിപ്പിച്ചു. ഗൂഗിൾ ഗ്ലാസുമായി സ്മാർട്ഫോണിനെ ബന്ധിപ്പിക്കുന്ന ആപ്ലിക്കേഷൻ സ്മാർട്ഫോൺ സ്ക്രീനിന്റെ വലുപ്പം കൂട്ടി കാണിക്കുകയാണ് ചെയ്യുന്നത്. കാഴ്ചക്കുറവുള്ള ആളുകൾക്ക് ഫോണുകളിലെ സ്ക്രീൻ വ്യക്‌തമായി കാണാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് ആപ്ലിക്കേഷന്റെ ഉത്ഭവം. മസാചുസേത്സ് ഐ ആൻഡ് ഇയർ മെഡിക്കൽ സ്കൂളിലെ ഐ റിസേർച്ച് സെന്ററാണ് ആപ്ലിക്കേഷനു പിന്നിൽ.


രണ്ടു സംഘമായായിരുന്നു ഗവേഷകരുടെ പ്രവർത്തനങ്ങൾ. ഒരു സംഘം തലയുടെ ചനലങ്ങൾ വഴി ഗൂഗിൾ ഗ്ലാസിനെ നിയന്ത്രിക്കുന്നതിലും മറ്റേ സംഘം സ്മാർട്ട് ഫോണിൽ സൂമിംഗ് സംവിധാനം ഒരുക്കുന്നതിലും ശ്രദ്ധിച്ചു. ശിരസിനെ ആധാരമാക്കി നിയന്ത്രിക്കുന്ന രീതി സ്വതന്ത്രമായി ഫോൺ നിയന്ത്രിക്കുന്നതിലും 28 ശതമാനം മികച്ചതാണെന്നാണ് വിവരം.

കള്ളപ്പണം: പിഴയും സർചാർജും ഉൾപ്പെടെ വെളിപ്പെടുത്തപ്പെട്ട തുകയുടെ45% അടച്ച് മുക്‌തി നേടാം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.