വിളവുണ്ട്, വിലയില്ല; ജാതി കർഷകർക്ക് ആരു തുണ?
വിളവുണ്ട്, വിലയില്ല; ജാതി കർഷകർക്ക് ആരു തുണ?
Saturday, April 23, 2016 12:10 PM IST
<ആ>സിജോ പൈനാടത്ത്

കൊച്ചി: റബറിന്റെ വില ഏറെക്കാലത്തിനു ശേഷം മെച്ചപ്പെട്ട നിലയിലേക്കുയരുമ്പോഴും ജാതി കർഷകരുടെ സങ്കടദിനങ്ങൾ തീരുന്നില്ല. ജാതിക്കായുടെ വിലയിൽ മാസങ്ങളായുള്ള ഇടിവു തുടരുന്നതാണു കർഷകരെ ദുരിതത്തിലാക്കുന്നത്. സീസൺ ആരംഭിച്ചതോടെ വിളവു സമൃദ്ധമാണെങ്കിലും ന്യായവില ലഭിക്കാത്തതു കർഷകർക്കു തിരിച്ചടിയായി.

2014ൽ ഉണ്ടായിരുന്നതിന്റെ പകുതി വിലയിലാണ് ഇപ്പോൾ ജാതിക്കാ പരിപ്പും ഫ്ളവറും വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 800–900 രൂപയുണ്ടായിരുന്ന പരിപ്പിന് വില 350–400ലെത്തി. തൊണ്ടോടു കൂടിയതിന്റെ വില ഇരുന്നൂറിലേക്കു താഴ്ന്നു. ഒരു വർഷം മുമ്പ് 1,500–1,900 രൂപയുണ്ടായിരുന്ന മഞ്ഞ ഫ്ളവറിന്റെ ഇപ്പോഴത്തെ വില 900–950 ആണ്. മഞ്ഞ ഫ്ളവറിന്റെ വില ആയിരത്തിനു താഴേക്കെത്തുന്നതു കർഷകർക്കു നഷ്‌ടമായാണു കണക്കാക്കപ്പെടുന്നത്. ചുവന്ന ഫ്ളവർ കിലോയ്ക്ക് ഇപ്പോൾ 850–900 ആണ് വില. നേരത്തെ 1,500 രൂപ വരെ ചുവന്ന ഫ്ളവറിനു കർഷകർക്കു കിട്ടിയിട്ടുണ്ട്. പത്രിയുടെ വില 550–600 രൂപയിലേക്കു താഴ്ന്നു.

കേരളത്തിൽനിന്നുള്ള ജാതിപ്പരിപ്പിനും ഫ്ളവറിനും ഉത്തരേന്ത്യയിൽ ഡിമാൻഡ് കുറഞ്ഞതാണു വിലയിടിവിനു കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്. ഡൽഹി, ഗുജറാത്ത്, കോൽക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കു പ്രതിദിനം ആയിരത്തിലേറെ ചാക്ക് ജാതിപ്പരിപ്പും ഫ്ളവറുമെല്ലാം കയറ്റിപ്പോയിരുന്നിടത്ത് ഇപ്പോൾ 50 മുതൽ 100 ചാക്ക് വരെയായിട്ടുണ്ട്. ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിൽനിന്നു വലിയ തോതിലുള്ള ഇറക്കുമതിയും വിലയിടിവിനു കാരണമാകുന്നുണ്ട്.

<ശാഴ െൃര=/ിലംശൊമഴലെ/2016മുൃശഹ24സമൃവെമസമി.ഷുഴ മഹശഴി=ഹലളേ>
കാലാവസ്‌ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങൾ കഴിഞ്ഞ രണ്ടു സീസണുകളിലും വിളവു കുറച്ചപ്പോൾ ഇക്കുറി ജാതിത്തോട്ടങ്ങളിൽ സ്‌ഥിതി അനുകൂലമാണ്. മികച്ച വിളവു ലഭിക്കുമ്പോഴും വില കുറഞ്ഞതിനാൽ തോട്ടങ്ങളിലെത്തി ജാതിക്കാ മൊത്തമായി വാങ്ങിയിരുന്നവർ ഇക്കുറി അല്പം പിന്നോട്ടു വലിഞ്ഞിട്ടുണ്ട്.

ജാതിക്കായുടെ സംസ്‌ഥാനത്തെ പ്രമുഖ വിപണിയായ കാലടിയിൽ കച്ചവടം 50 ശതമാനത്തിലേറെ താഴ്ന്നു. ഈ മേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങളും ജാതിക്കായിൽനിന്നുള്ള വരുമാനത്തിലാണു ജീവിതം പുലർത്തുന്നത്. കാലടി–അങ്കമാലി മേഖലയിലെ അഞ്ഞൂറോളം ചെറുകിട കച്ചവടക്കാർ ഇപ്പോൾ ചരക്ക് എടുക്കുന്നതും കുറച്ചിട്ടുണ്ട്. മൊത്തക്കച്ചവടക്കാർ ചരക്കെടുക്കാൻ മടികാട്ടുന്നതാണു ചെറുകിടക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. മഴക്കാലമായാൽ വിലയിടിവ് ഇനിയും രൂക്ഷമാകുമെന്ന കണക്കുകൂട്ടലിൽ വലിയ തോതിൽ ജാതിക്കായും ഫ്ളവറും സ്റ്റോക്കു ചെയ്യുന്നതിനും കച്ചവടക്കാർ മടിക്കുന്നുണ്ട്.

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനു ജാതിക്കായ്ക്കു തറവില പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്ന ആവശ്യമാണു കർഷകരും ചെറുകിട വ്യാപാരികളും ഉയർത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.