ആർ. ദാമോദരൻ എൽഐസി സോണൽ മാനേജർ
ആർ. ദാമോദരൻ എൽഐസി സോണൽ മാനേജർ
Friday, April 22, 2016 12:22 PM IST
ചെന്നൈ: ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ മാനേജർ ഇൻ ചാർജ് ആയി ആർ. ദാമോദരൻ ചുമതലയേറ്റു. തമിഴ്നാട്, കേരളം എന്നീ സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ലക്ഷദ്വീപ് എന്നിവയുമാണ് ദക്ഷിണമേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്. 1985 മുതൽ എൽഐസിയുടെ ഡയറക്ട് റിക്രൂട്ട് ഓഫീസറായാണു തുടക്കം. 2001–2007ൽ വിശാഖപട്ടണം, വെല്ലൂർ ഡിവിഷനുകളിൽ സീനിയർ ഡിവിഷണൽ മാനേജർ ഇൻ ചാർജ്, ദക്ഷിണമേഖലാ സെക്രട്ടറി (മാർക്കറ്റിംഗ്), 2007–2009ൽ റീജണൽ മാനേജർ (മാർക്കറ്റിംഗ്) എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.