രാജ്യത്തു കൃത്രിമ പാലുത്പാദനം കൂടുന്നു
രാജ്യത്തു കൃത്രിമ പാലുത്പാദനം കൂടുന്നു
Monday, March 7, 2016 11:01 PM IST
ന്യൂഡല്‍ഹി: രാജ്യത്ത് 1950ല്‍ ഉത്പാദിപ്പിച്ചിരുന്ന അളവിന്റെ ഒമ്പതു മടങ്ങ് അധികം പാലുത്പാദനം നടക്കുന്നുണ്െടങ്കിലും മായം കലരുന്നത് വര്‍ധിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അഥോറിറ്റി 2011ല്‍ രാജ്യവ്യാപകമായി നടത്തിയ സര്‍വേയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്െടത്തിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ശേഖരിച്ച 1791 സാമ്പിളുകളില്‍ 68.4 ശതമാനവും ഭക്ഷ്യസുരക്ഷാ ഗുണനിലവാര അഥോറിറ്റി അനുശാസിക്കുന്ന ഗുണനിലവാരമില്ലാത്തതാണ്. ഇവയില്‍ 48.8 ശതമാനത്തിലും കൊഴുപ്പ്, എസ്എന്‍എഫ് എന്നിവയുടെ അളവ് തീരെ ഇല്ല. 103 സാമ്പിളുകളില്‍ ഡിറ്റര്‍ജന്റുകളുടെ സാന്നിധ്യവും കണ്െടത്തിയിട്ടുണ്ട്. ഇവ കൃത്രിമമായി ഉണ്ടാക്കുന്ന പാലിലാണ് കണ്െടത്തിയിരിക്കുക.


ഉത്സവ സീസണില്‍ ഇത്തരം കൃത്രിമ പാല്‍ പ്രധാനമായും ഉത്തരേന്ത്യയില്‍ വ്യാപകമായി ഉണ്ടാക്കുന്നുണ്െടന്ന് ഡിഫന്‍സ് ഫുഡ് റിസേര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞന്‍ എം.സി. പാണ്ഡെ പറഞ്ഞു. ഇത്തരം കൃത്രിമ പാലില്‍ ഡിറ്റര്‍ജെന്റുകളും യൂറിയയുമാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. സിന്തറ്റിക്ക് മില്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഇതിനു പാലിന്റെ സാദൃശ്യമുണ്െടങ്കിലും ആരോഗ്യത്തിനു വളരെ ദോഷകരമായി ബാധിക്കും. അലക്കുപൊടിയും ശുദ്ധീകരിച്ച എണ്ണയും ഉപയോഗിച്ചാണ് സിന്തറ്റിക് പാല്‍ നിര്‍മിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.