ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ അറബ് രാജ്യങ്ങള്‍ക്കുനേരെ വാളോങ്ങിയത് ഏഷ്യന്‍ സാമ്പത്തികമേഖലയില്‍ ആശങ്ക പരത്തി. ക്രൂഡ് ഓയിലിന് പ്രതിസന്ധിയില്‍നിന്നു തിരിച്ചുവരാന്‍ കഴിയാഞ്ഞത് മുഖ്യ എണ്ണ ഉത്പാദക രാജ്യങ്ങളെ സാമ്പത്തികമായി ഞെരുക്കി. മുഡീസ് ഇന്‍വെസ്റേഴ്സ് സര്‍വീസും സ്റാന്റേര്‍ഡ് ആന്‍ഡ് പുവറും അറബ് മേഖലയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു.
സൌദി അറേബ്യ, ഒമാന്‍, ബഹറിന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളെ എണ്ണവിലത്തകര്‍ച്ച കാര്യമായി ബാധിച്ചു. എണ്ണവില പന്ത്രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലം ഇതിനകം ദര്‍ശിച്ചു. ക്രൂഡ് ഉത്പാദനം സംബന്ധിച്ച് വ്യക്തമായ തീരുമാനം പുറത്തുവിടാന്‍ ഒപെക്കിനാവാഞ്ഞത് അറബ് രാജ്യങ്ങളുടെ സാമ്പത്തികനില താറുമാറാക്കി.
ഇന്ത്യന്‍ മാര്‍ക്കറ്റ് പ്രതീക്ഷിച്ചപോലെതന്നെ വാരത്തിന്റെ ആദ്യ പകുതിയില്‍ വന്‍ ചാഞ്ചാട്ടം കാഴ്ചവച്ച ശേഷം തിരിച്ചുവരവ് നടത്തി. ബജറ്റ് വേളയില്‍ ആടിയുലഞ്ഞ സൂചികയുടെ തിരിച്ചുവരവ് നിക്ഷേപകര്‍ ഉത്സവമാക്കി. കഴിഞ്ഞവാരം നിഫ്റ്റിക്ക് ഇതേ കോളത്തില്‍ സൂചിപ്പിച്ച പ്രതിരോധമായ 7,483നു രണ്ട് പോയിന്റ് മുകളില്‍ 7,485ല്‍ ക്ളോസിംഗ് കാഴ്ചവയ്ക്കാനായി.
നിഫ്റ്റി 7,029ല്‍നിന്ന് 6,825 വരെ ഇടിഞ്ഞു. താഴ്ന്ന റേഞ്ചില്‍ വന്‍ നിക്ഷേപങ്ങള്‍ക്ക് ആഭ്യന്തര വിദേശ ഫണ്ടുകള്‍ കാണിച്ച ഉത്സാഹം സൂചികയെ 7,505 വരെ ഉയര്‍ത്തി. മൊത്തം 455 പോയിന്റ് പ്രതിവാര നേട്ടം. വാരാന്ത്യം 7,485ല്‍ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യ തടസം 7,718ലാണ്. ഇതു മറികടന്നാല്‍ മാര്‍ച്ച് സീരീസ് സെറ്റില്‍മെന്റില്‍ 7,951-8,398 റേഞ്ചിലേക്ക് അടുക്കാം. എന്നാല്‍, തിരിച്ചടി നേരിട്ടാല്‍ 7,038-6,591ലാവും താങ്ങ്. നിഫ്റ്റിയുടെ മറ്റ് സാങ്കേതിക വശങ്ങളിലേക്കു തിരിഞ്ഞാല്‍ പാരാബോളിക് എസ്എആര്‍, ആര്‍എസ്ഐ- 14, എംഎസിഡി, സ്ളോ സ്റോക്കാസ്റിക് എന്നിവ ബുള്ളിഷ് ട്രന്‍ഡിലാണ്. അതേസമയം ഫാസ്റ് സ്റോക്കാസ്റിക് ഓവര്‍ ബോട്ടാണ്.
ബോംബെ സെന്‍സെക്സ് 1,492 പോയിന്റ് വര്‍ധിച്ചു. 2009 ജൂലൈയ്ക്കുശേഷം ഇന്ത്യന്‍ മാര്‍ക്കറ്റ് കൈവരിക്കുന്ന ഏറ്റവും മികച്ച പ്രതിവാര നേട്ടം. സൂചിക 6.44 ശതമാനം ഉയര്‍ന്നു. സെന്‍സെക്സ് 23,153ല്‍നിന്ന് 22,659ലേക്ക് ഇടിഞ്ഞ അവസരത്തില്‍ ഉടലെടുത്ത ബുള്ളിഷ് ട്രെന്‍ഡില്‍ 23,000ലെയും 24,000ലെയും പ്രതിരോധങ്ങള്‍ തകര്‍ത്ത് സൂചിക 24,694 വരെ കയറി. ക്ളോസിംഗില് സൂചിക 24,646ലാണ്.
സെന്‍സെക്സിനു മുന്നിലെ ഏറ്റവും വലിയ കടമ്പ 25,340ലാണ്. ഇത് സൂചിക ഭേദിച്ചാല്‍ 26,034നെ ലക്ഷ്യമാക്കും. അതേസമയം കഴിഞ്ഞവാരത്തിലെ കുതിപ്പ് ലാഭമെടുപ്പിന് അവസരമാക്കാന്‍ ഫണ്ടുകള്‍ നീക്കം നടത്താം. അത്തരം നീക്കത്തില്‍ 23,305ല്‍ താങ്ങു പ്രതീക്ഷിക്കാം. ശിവരാത്രി പ്രമാണിച്ച് ഇന്ന് അവധിയാണ്.
വിദേശ ഫണ്ടുകള്‍ രണ്ടു മാസം വില്പനയ്ക്കു മത്സരിച്ച ശേഷം പോയവാരം 3,544 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിദേശ നിക്ഷേപം ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യം രണ്ടു ശതമാനം ഉയര്‍ത്തി. ഒരവസരത്തില്‍ 68.78ലേയ്ക്ക് ഇടിഞ്ഞ വിനിമയനിരക്ക് വാരത്തിന്റെ രണ്ടാം പകുതിയിലാണു തിരിച്ചുവരവിലുടെ 66.80ലെത്തിയത്. വാരാന്ത്യം രൂപ ഡോളറിനു മുന്നില്‍ 66.98ലാണ്. വിനിമയമൂല്യം 66.70-65.90 വരെ രൂപ കരുത്തുനേടാം. ആര്‍ബിഐ അടുത്ത വായ്പാ അവലോകനത്തില്‍ പലിശ നിരക്ക് ഉയര്‍ത്താം.
മുന്‍നിരയിലെ പത്തു കമ്പനികളില്‍ ഏഴിന്റെയും വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ വര്‍ധന. ടിസിഎസിന്റെ മൂല്യത്തില്‍ 28,442.12 കോടിയുടെ വര്‍ധന. ഐടിസി, ആര്‍ഐഎല്‍, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസീസ്, കോള്‍ ഇന്ത്യ എന്നിവ നേട്ടം കൊയ്തു.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും മൂന്നു മുതല്‍ ഏഴു ശതമാനം വരെ കയറി. ജപ്പാനില്‍ നിക്കൈ സൂചിക അഞ്ചു ശതമാനം ഉയര്‍ന്നു. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ഈ വാരം പുതിയ പ്രഖ്യാപനങ്ങള്‍ നടത്താം. നാണയപ്പെരുപ്പം കണക്കിലെടുത്താല്‍ ബുധനാഴ്ചത്തെ യോഗ തീരുമാനത്തെ ഉറ്റുനോക്കുകയാണ് യുഎസ്- യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ ക്രൂഡ് ഓയില്‍ ബാരലിന് 36 ഡോളര്‍.
സ്വര്‍ണം 2015 ജനുവരിക്കുശേഷമുള്ള ഏറ്റവും മികച്ച റേഞ്ചായ 1,280 ഡോളര്‍ വരെ കുതിച്ചു. സാമ്പത്തികരംഗത്തെ ചലനങ്ങളും അറബ് രാജ്യങ്ങളിലെ പുതിയ സ്ഥിതിവിശേഷങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കാം. സൌദി അറേബ്യ വന്‍ സാമ്പത്തിക സഹായത്തിനു നീക്കം തുടങ്ങിയെന്ന സൂചന മഞ്ഞലോഹത്തിന്റെ മാറ്റ് കൂട്ടാം. 2016ല്‍ സ്വര്‍ണ വില ഇതിനകം 18 ശതമാനം വര്‍ധിച്ചു. ഫെബ്രുവരി മധ്യം ഇതേ കോളത്തില്‍ സൂചിപ്പിച്ചതാണ് സ്വര്‍ണം 1,315-1,375 ഡോളറിനെ ലക്ഷ്യമാക്കുന്ന കാര്യം. വാരാന്ത്യം ട്രോയ് ഔണ്‍സിന് 1,259 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.