ഐസിഎല്‍ ചൈന്നൈയില്‍ ആറു ബ്രാഞ്ചുകള്‍കൂടി ആരംഭിക്കും
Sunday, February 14, 2016 12:24 AM IST
ചെന്നൈ: ഇരിങ്ങാലക്കുട ക്രഡിറ്റ് ആന്‍ഡ് ലീസിംഗ് കമ്പനി (ഐഎസ്എല്‍) നടപ്പു സാമ്പത്തികവര്‍ഷം ചെന്നൈയില്‍ ആറു ബ്രാഞ്ചുകള്‍കൂടി ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ.ജി. അനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ നാലു ബ്രാഞ്ചുകള്‍ ഐസിഎലിന് ചെന്നൈയിലുണ്ട്. പുതിയതുള്‍പ്പെടെ പോരൂര്‍, വടപളനി, പൂനമല്ലി, ടി നഗര്‍, അമ്പത്തൂര്‍, അണ്ണാനഗര്‍, ആല്‍വാര്‍പ്പേട്ട്, കെ.കെ. നഗര്‍, ജാഫര്‍ഖാന്‍പേട്ട്, നുങ്കമ്പക്കം എന്നിവിടങ്ങളിലാണു ബ്രാഞ്ചുകള്‍.


കേരളത്തിലും തമിഴ്നാട്ടിലുമായി നിലവില്‍ 24 ബ്രാഞ്ചുകളുണ്ട്. ഇത് 66 ആയി വര്‍ധിപ്പിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി 100 ബ്രാഞ്ചുകള്‍ക്കൂടി ആരംഭിക്കുമെന്ന് അനില്‍കുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.