കെഎസ്എഫ്ഇ ഭാഗ്യവര്‍ഷ ചിട്ടികള്‍ മെഗാ നറുക്കെടുപ്പു നടത്തി
കെഎസ്എഫ്ഇ ഭാഗ്യവര്‍ഷ ചിട്ടികള്‍ മെഗാ നറുക്കെടുപ്പു നടത്തി
Sunday, February 14, 2016 12:24 AM IST
തൃശൂര്‍: കെഎസ്എഫ്ഇ ഭാഗ്യവര്‍ഷ ചിട്ടിയിലെ വരിക്കാരില്‍നിന്നു മെഗാ സമ്മാനത്തിനുള്ള നറുക്കെടുപ്പ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

വേണമെങ്കില്‍ ഏതു പൊതുമേഖലാ സ്ഥാപനത്തിനും ലാഭകരമായി പ്രവര്‍ത്തിക്കാമെന്നു കെഎസ്എഫ്ഇയുടെ മികച്ച പ്രവര്‍ത്തനം തെളിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ കൂട്ടായ്മയും മാനേജ്മെന്റിന്റെ നിശ്ചയദാര്‍ഢ്യവും ഇടപാടുകാരുടെ അകമഴിഞ്ഞ സഹകരണവുമാണു കെഎസ്എഫ്ഇയുടെ ബിസിനസ് വളര്‍ച്ചയിലും ലാഭക്ഷമതയിലും ശാഖകളുടെ എണ്ണത്തിലുമുണ്ടായ വന്‍വര്‍ധനയ്ക്കു സഹായകമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോട്ടറി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മെഗാ സമ്മാനമായ 50 പവന്‍ സ്വര്‍ണത്തിനര്‍ഹനായ പാലക്കാട് മെയിന്‍ ബ്രാഞ്ചിലെ വരിക്കാരനായ കെ.കെ. ഉണ്ണിത്താനെ മുഖ്യമന്ത്രി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

നാലു പുതിയ റീജണല്‍ ഓഫീസുകളുടെ ഉദ്ഘാടനത്തോടൊപ്പം 600-ാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനവും നടത്തുമെന്നു ചെയര്‍മാന്‍ പി.ടി. ജോസ് അറിയിച്ചു.

നഗരസഭാ കൌണ്‍സിലര്‍ പാളയം രാജന്‍, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍ ജോബ് മൈക്കിള്‍, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പാപ്പനംകോട് ശ്രീനി, എം.എം. ഫ്രാന്‍സിസ്, പി.എം. ഷെറീഫ്, അഡ്വ. ജസ്റിന്‍ ജോണ്‍, ടോമി കെ. തോമസ്, മാനേജിംഗ് ഡയറക്ടര്‍ ജോഷി പോള്‍ വെളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.