ചുങ്കത്ത് ജ്വല്ലറി ബ്രൈഡല്‍ സെറ്റ് കോംബോ ഓഫര്‍ സീസണ്‍ ത്രീക്കു തുടക്കം
Saturday, February 13, 2016 11:16 PM IST
കൊച്ചി: എറണാകുളം എംജി റോഡിലും ആലുവ റോഡില്‍ അങ്കമാലിയിലുമുള്ള ചുങ്കത്ത് ജ്വല്ലറിയില്‍ ബ്രൈഡല്‍ സെറ്റ് കോംബോ ഓഫര്‍ ആരംഭിച്ചു. 10 പവന്‍ മുതല്‍ 100 പവന്‍ വരെയുള്ള 100ല്‍പരം ബ്രൈഡല്‍ സെറ്റുകള്‍ പുതിയ ഡിസൈനില്‍ ലഭിക്കും. കൂടാതെ കോംബോ സെറ്റ് ബുക്കിംഗ് സ്കീമും ലഭ്യമാണ്.

മാര്‍ച്ച് 31നകമുള്ള പര്‍ച്ചേസിനു പവന് 1,000 വീതവും മേയ് 15നകമുള്ള പര്‍ച്ചേസിനു പവന് 3,000 വീതവും സെപ്റ്റംബര്‍ 30നകമുള്ള പര്‍ച്ചേസിനു പവന് 10,000 വീതവും അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്യണം. ഈ ഓഫര്‍ പ്രകാരം സ്വര്‍ണവില കൂടിയാല്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത വിലയ്ക്കും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണാഭരണം സ്വന്തമാക്കാം. വാലന്റൈന്‍സ് ദിനം പ്രമാണിച്ച് 3,000 രൂപ മുതലുള്ള വിവിഎസ്-ഇഎഫ്ഐജിഐ സര്‍ട്ടിഫൈഡ് സ്പെഷല്‍ ഡയമണ്ട് ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നിനു മുമ്പു നടത്തുന്ന എല്ലാ പര്‍ച്ചേസിനും ഉറപ്പായ സമ്മാനം ലഭിക്കുമെന്നു മാനേജിംഗ് ഡയറക്ടര്‍ രാജീവ് പോള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.