പൊതുമേഖലാ ബാങ്കുകള്‍ക്കു തിരിച്ചടി
പൊതുമേഖലാ ബാങ്കുകള്‍ക്കു തിരിച്ചടി
Thursday, February 11, 2016 11:44 PM IST
മുംബൈ: ഇന്ത്യന്‍ ഓഹരികള്‍ വീ ണ്ടും ഇടിഞ്ഞപ്പോള്‍ സൂചികകള്‍ 21 മാസം മുന്‍പത്തെ നിലയിലായി. ബാങ്ക് ഓഹരികള്‍ക്കാണ് വലിയ തകര്‍ച്ച. സെന്‍സെക്സ് ഇന്നലെ 262.08 പോയിന്റ് താണ് 23,758.9-ല്‍ ക്ളോസ്ചെയ്തു. നിഫ്റ്റി 82.5 പോയിന്റ് താണ് 7215.7 ആയി.

പൊതുമേഖലാ ബാങ്കുകള്‍ക്ക് കിട്ടാക്കട പ്രശ്നം രൂക്ഷമാണെന്ന തു ബാങ്ക് ഓഹരികള്‍ക്കു തിരിച്ചടിയായി. എസ്ബിഐ ഓഹരിക്ക് 482 ശതമാനം ഇടിവുണ്ടായി.

യൂറോ, യെന്‍ തുടങ്ങിയ കറന്‍സികളോടു ഡോളറിനു വില ഇടിഞ്ഞതോടെ ബാങ്കുകളും കയറ്റുമതി ക്കാരും ഡോളര്‍ വില്‍ക്കാന്‍ ഉത്സാ ഹിച്ചത് ഇന്നലെ രൂപയ്ക്ക് കരു ത്തായി. ഡോളറിന് അഞ്ചുപൈസ താണ് 67.85 രൂപയായി.


സ്വര്‍ണവില ഇന്നലെ പത്തുഗ്രാമിന് 105 രൂപ താണ് 27890 രൂപയായി. ഏഴുദിവസംകൊണ്ട് 1445 രൂപ കയറിയ ശേഷമാണിത്. വിദേശത്ത് സ്വര്‍ണവില ചെറിയ ഏറ്റക്കുറച്ചിലോടെ ഔണ്‍സിന് 1192 ഡോളറിനടുത്ത് നിന്നു. കേരളത്തില്‍ ഇന്നലെ വില മാറിയില്ല. ക്രൂഡ്ഓയില്‍ വില ഇന്നലെയും ചാഞ്ചാടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.