പുതിയ തന്ത്രങ്ങളുമായി സോണി പിക്ചേഴ്സ്
Thursday, February 11, 2016 11:42 PM IST
കൊച്ചി: സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്സ് ഇന്ത്യയുടെ ഭാഗമായ സോണി പിക്സും എഎക്സ്എനും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷി ക്കുക എന്ന ലക്ഷ്യത്തോടെ പരിപാ ടികളുടെ അവതരണവും ഉള്ള ടക്കവും നവീകരിക്കും. ലോഗോ കാണാതെതന്നെ ചാനലിനെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്കു സാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റ മെന്ന് സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്സ് ഇന്ത്യ വൈസ് പ്രസിഡന്റും ബിസിനസ് തലവനുമായ സൌരഭ് യാജ്ഞിക് പറഞ്ഞു. സോണി പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്, ലയണ്‍സ്ഗേറ്റ്, എംജിഎം, ഡിസ്നി എന്നിവ യുമായി പങ്കാളിത്തമുള്ള സോണി പിക്സ് ഈയിടെ എന്‍ബിസി യൂണിവേഴ്സലുമായി ബന്ധം സ്ഥാപിച്ചു. ഡിജിറ്റലൈ സേഷന്റെയും ആഗോളതലത്തില്‍ വിനോദ പരിപാടികളില്‍ വന്ന മാറ്റത്തിന്റെയും പശ്ചത്തല ത്തില്‍ ഇംഗ്ളീഷ് വിനോദ പരിപാടികളെ സംബ ന്ധിച്ചു പ്രേക്ഷകരുടെ മുന്‍ഗണനയില്‍ മാറ്റം വന്നിട്ടുണ്െട ന്നു സൌരഭ് യാജ്ഞിക് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.