ബോബി ചെമ്മണൂര്‍ നിധി ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങി
ബോബി ചെമ്മണൂര്‍ നിധി ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങി
Thursday, February 11, 2016 11:39 PM IST
കോഴിക്കോട്: ഇന്ത്യയിലും വിദേശത്തുമായി നിരവധി ജ്വല്ലറി ഷോറൂമുകളും 116 നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളുമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ബോബി ചെമ്മണൂര്‍ നിധി ലിമിറ്റഡിന്റെ ആദ്യശാഖ കുന്ദംകുളത്തു മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു.

കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മെംബര്‍മാര്‍ക്ക് ലളിതമായ വ്യവസ്ഥകളിലൂടെ ഒട്ടും താമസമില്ലാതെ കുറഞ്ഞ പലിശനിരക്കില്‍ മതിപ്പുവിലയുടെ പരമാവധി തുക ഭൂപണയ വായ്പയായും സ്വര്‍ണവിലയുടെ 80 ശതമാനം വരെ സ്വര്‍ണ പണയ വായ്പയായും നല്‍കും. മികച്ച വരുമാനം നല്‍കുന്ന നിക്ഷേപ പദ്ധതികളായ ഫിക്സഡ് ഡെപ്പോസിറ്റ്, സേവിംഗ്സ് ഡെപ്പോസിറ്റ്, റിക്കറിംഗ് ഡെപ്പോസിറ്റ് എന്നിവയും ആവിഷികരിച്ചിട്ടുണ്െടന്നു ബോബി ചെമ്മണൂര്‍ നിധി ലിമിറ്റഡിന്റെ ബിസിനസ് ഹെഡ് ഐ. സലീഷ് അറിയിച്ചു.


ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളെപ്പോലെ ലാഭത്തിന്റെ ഒരുവിഹിതം ബോബി ചെമ്മണൂര്‍ നിധി ലിമിറ്റഡ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നു ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു. മുനിസിപ്പല്‍ കൌണ്‍സിലര്‍ നിഷാ ജയേഷ്, ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി കെ.എം. അബൂബക്കര്‍, സിനിമാതാരം വി.കെ. ശ്രീരാമന്‍, ചെമ്മണൂര്‍ ക്രെഡിറ്റ് ഇന്‍വെസ്റ്മെന്റ് സിഇഒ ടി.കെ. തോമസ്, നിധി കമ്പനി ഡയറക്ടര്‍മാരായ സി.പി.അനില്‍, ജിസോ ബേബി എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.