സ്വര്‍ണവില കുതിക്കുന്നു
സ്വര്‍ണവില കുതിക്കുന്നു
Tuesday, February 9, 2016 11:39 PM IST
മുംബൈ: കേരളത്തില്‍ ഇന്നലെ സ്വര്‍ണവില കുറഞ്ഞെങ്കിലും മുംബൈയിലും വിദേശത്തും വില കുതിച്ചുകയറി. മുംബൈയില്‍ സ്റാന്‍ഡാര്‍ഡ് സ്വര്‍ണം 10 ഗ്രാമിന് 345 രൂപ കൂടി 27775 രൂപയായി. ലണ്ടനിലും ന്യൂയോര്‍ക്കിലും സ്വര്‍ണവില മൂന്നുശതമാനം വര്‍ധിച്ചു. ഔണ്‍സിന് (31.1 ഗ്രാം) 1155 ഡോളറില്‍നിന്ന് 1190 ഡോളറിലെത്തി വിദേശത്തു സ്വര്‍ണവില.

ഇന്നലെ ഡോളറുമായുള്ള ഇ ന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് താഴോട്ടു പോയതും ഇന്നു വില വര്‍ ധിക്കാന്‍ കാരണമാകും. ഡോളറിനു 30 പൈസ വര്‍ധിച്ച് 67.94 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.