ട്രായിക്കെതിരേ മൊബൈല്‍ കമ്പനികള്‍
Sunday, February 7, 2016 12:07 AM IST
ന്യൂഡല്‍ഹി: കോള്‍മുറിയല്‍ പ്രശ്നം ഇപ്പോഴും രൂക്ഷമായി തുടരുന്നുവെന്ന ട്രായിയുടെ റിപ്പോര്‍ട്ടിനെതിരേ മൊബൈല്‍ കമ്പനികള്‍. കോള്‍മുറിയലിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ടെലികോം റെഗുലേറ്റര്‍ അഥോറിറ്റി ഓഫ് ഇന്ത്യ ( ട്രായ്) വ്യാഴാഴ്ച ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും, അതിനാല്‍ പിന്‍വലിക്കണമെന്നുമാണ് കമ്പനികളുടെ ആവശ്യം.

ട്രായ് പ്രസിദ്ധീകരിച്ചിരിക്കുന്നത് യഥാര്‍ഥ റിപ്പോര്‍ട്ടല്ലെന്നും അതിലെ വസ്തുതകളും ഇപ്പോഴത്തെ സേവനങ്ങളും തമ്മില്‍ അന്തരമുണ്െടന്നുമാണ് മൊബൈല്‍ കമ്പനികളുടെ വാദം.


ട്രായിയുടെ റിപ്പോര്‍ട്ടില്‍, ഭൂരിഭാഗം മൊബൈല്‍ കമ്പനികളുടെയും സേവനങ്ങള്‍ കാര്യക്ഷമമല്ല. മുംബൈ പോലെയുള്ള മെട്രോ നഗരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡും (എംടിഎന്‍എല്‍) ഇതില്‍ ഉള്‍പ്പെടും. ട്രായിയുടെ പരിശോധനാ റിപ്പോര്‍ട്ടനുസരിച്ച് മുബൈ, പൂന, ഭൂവനേശ്വര്‍ എന്നിവിടങ്ങളിലെ എല്ലാ മൊബൈല്‍ കമ്പനികളുടെയും സേവനങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.