ഗാന്ധി പുരസ്കാരം സമ്മാനിച്ചു
ഗാന്ധി പുരസ്കാരം  സമ്മാനിച്ചു
Sunday, February 7, 2016 12:06 AM IST
കൊച്ചി: മഹാത്മാഗാന്ധി പീസ് ഫൌണ്േടഷന്‍ ആയുര്‍വേദ വൈദ്യശാസ്ത്ര രംഗത്തെ മികവിനു നല്കുന്ന ഗാന്ധി പുരസ്കാരത്തിനു കണ്ടംകുളത്തി ആയുര്‍വേദ വൈദ്യശാല മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സിസ് പോള്‍ കണ്ടംകുളത്തി അര്‍ഹനായി. തിരുവനന്തപുരം പ്രസ് ക്ളബില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി എം. വിജയകുമാര്‍ പുരസ്കാര സമര്‍പ്പണം നടത്തി. ഡോ.ഡി. ബാബുപോള്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമേഹത്തെ നിയന്ത്രിക്കാനും നിവാരണം ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങളാണു ഫ്രാന്‍സിസ് പോള്‍ കണ്ടംകുളത്തിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.