ഐടി സാക്ഷരതയില്‍ ഇന്ത്യ മുന്നിലെത്തും: കേന്ദ്ര മന്ത്രി
Saturday, February 6, 2016 10:59 PM IST
ന്യൂഡല്‍ഹി: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ഇന്ത്യക്കാരും ഡിജിറ്റല്‍ മേഖലയില്‍ സാക്ഷരത കൈവരിക്കുമെന്ന് കേന്ദ്ര ഐടി-വാര്‍ത്താവിനിമയ മന്ത്രി രവി ശങ്കര്‍ പ്രസാദ്. നിലവില്‍ ഇത് 15 ശതമാനമാണ്. നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ മാത്രമേ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പൂര്‍ത്തിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയമിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.