കാത്തലിക് സിറിയന്‍ ബാങ്ക് സേവനങ്ങള്‍ മൊബൈല്‍ ആപ്പില്‍
കാത്തലിക് സിറിയന്‍ ബാങ്ക്  സേവനങ്ങള്‍ മൊബൈല്‍ ആപ്പില്‍
Wednesday, December 2, 2015 11:52 PM IST
തൃശൂര്‍: പ്രമുഖ സ്വകാര്യബാങ്കായ കാത്തലിക് സിറിയന്‍ ബാങ്ക് മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്കു സേവനങ്ങള്‍ നല്‍കുന്നു. മൊബൈല്‍ പേമെന്റ് ആപ്ളിക്കേഷനായ ചില്ലറുമായി കൈകോര്‍ത്താണ് പദ്ധതി. ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കു ബില്ലടയ്ക്കല്‍, പ്രീ പെയ്ഡ് മൊബൈല്‍ റീചാര്‍ജ് തുടങ്ങി നിരവധി സേവനങ്ങള്‍ ഇനിമുതല്‍ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി സാധ്യമാകും. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആപ്ളിക്കേഷന്‍ നിലവില്‍ ആന്‍ഡ്രോയ്ഡില്‍ മാത്രമാണ് ലഭ്യമാവുക. വിന്‍ഡോസ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റങ്ങളിലും ഉടനെ പ്രാവര്‍ത്തികമാകും. സിഎസ്ബിയുടെ പത്തു ലക്ഷം ഉപഭോക്താക്കള്‍ക്കു ചില്ലര്‍ ആപ്പ് ഉപയോഗിക്കാം.

ഫണ്ട് ട്രാന്‍സ്ഫര്‍, പേമെന്റ് സേവനങ്ങള്‍ എന്നിവ സുഗമമാക്കുവാന്‍ ചില്ലറുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്െടന്നു കാത്തലിക് സിറിയന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആനന്ദ് കൃഷ്ണമൂര്‍ത്തി പത്രസമ്മേളനത്തില്‍ പറഞ്ഞു. പണമിടപാടുകള്‍ക്കുപുറമെ വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക ഡിസ്കൌണ്ടുകള്‍, പ്രീ പെയ്ഡ് മൊബൈല്‍ റീചാര്‍ജ്, ഡിറ്റിഎച്ച് റീചാര്‍ജ്, ഡാറ്റ റീചാര്‍ജ്, സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ ബില്‍ സ്പ്ളിറ്റിംഗ്, അക്കൌണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങിയ സേവനങ്ങളും ചില്ലറില്‍ സാധ്യമാണ്.


ഈ വര്‍ഷം 95 വര്‍ഷം പൂര്‍ത്തിയാക്കുന്ന ബാങ്കിനു 15 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 431 ശാഖകളാണ് നിലവിലുള്ളത്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലും റീട്ടെയ്ല്‍, എന്‍ആര്‍ഐ മേഖലകളിലുമാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വു://ംംം.രവശഹഹൃ.ശി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.