ചോളം വിലയില്‍ സ്ഥിരത
Monday, November 30, 2015 11:58 PM IST
കോയമ്പത്തൂര്‍: വിളവെടുപ്പുകാലം അടുത്തുവരുന്ന സാഹചര്യത്തില്‍ ക്വിന്റലിന് 1,500-1,550 രൂപയ്ക്കുചോളം സംഭരിക്കണമെന്ന് കര്‍ഷകര്‍. നിലവില്‍ ഉദുമല്‍പെട്ട് ആസ്ഥാനമായുള്ള വിലനിയന്ത്രണ മാര്‍ക്കറ്റില്‍ ക്വിന്റലിന് 1,500-1,520 രൂപ നല്കിയാണു സംഭരിക്കുന്നത്. ജനുവരി-ഫെബ്രുവരി കാലത്ത് ചോളം വില സ്ഥിരതയിലായിരിക്കുമെന്നാണ് തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ പുതിയ കണക്ക് പറയുന്നത്.

കയറ്റുമതി ഡിമാന്‍ഡ് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ആവശ്യം വിളവെടുപ്പുകാലത്തെ വിലയെ പിടിച്ചുനിര്‍ത്തുമെന്ന് അഗ്രോ മാര്‍ക്കറ്റിംഗ് ഇന്റലിജന്‍സ് വിഭാഗം വെളിപ്പെടുത്തുന്നുണ്ട്. 2014-15ല്‍ 0.33 മില്യണ്‍ ഹെക്ടറിലായി 18.1 ലക്ഷം ടണ്‍ ആയിരുന്നു ഉത്പാദനം. ചോളം പ്രധാനമായും ഉത്പാദിപ്പിക്കുന്നത് കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.