കാര്‍ഷികോത്പന്നങ്ങളുടെ വില ഉയരുമെന്ന് ഡച്ച് കമ്പനി
Sunday, November 29, 2015 11:39 PM IST
കോപ്പന്‍ഹേഗന്‍(ഡെന്മാര്‍ക്ക്): കാലാവസ്ഥാ വ്യതിയാനവും ഡോളറിന്റെ മൂല്യം ഉയരുന്നതും അടുത്ത വര്‍ഷം ആദ്യപാദത്തിലും കാര്‍ഷികോത്പന്നങ്ങളുടെ വിലയില്‍ പ്രതിഫലിക്കുമെന്ന് ഡച്ച് കമ്പനി. ഡച്ച് മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ റാബോബാങ്കിന്റെ സര്‍വേയില്‍നിന്നാണ് പുതിയ വിവരം.

2016 ജൂണ്‍ മാസത്തോടെ കാര്‍ഷികോത്പന്നങ്ങളുടെ വില ആഗോളതലത്തില്‍ 12 ശതമാനത്തിലധികം വര്‍ധിക്കും. ഡോളറിന്റെ ശക്തമായ സമ്മര്‍ദവും ക്രൂഡ് ഓയിലിന്റെ വിലത്തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉത്പാദനത്തകര്‍ച്ചയുമാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണങ്ങള്‍.


കണക്കുകളനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം മുന്‍ വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരുന്നുണ്െടങ്കിലും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അതു പര്യാപ്തമല്ല. നിലവില്‍ ആവശ്യമായ അളവില്‍ ഉത്പാദിപ്പിക്കുന്നത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നുണ്െടങ്കിലും വിനിമയനിരക്കില്‍ മാറ്റം വരുന്നത് ഭക്ഷ്യവസ്തുക്കളില്‍ സാരമായി പ്രതിഫലിക്കുമെന്നും കമ്പനി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.