എല്‍ഐസിയില്‍ 15 ശതമാനം ശമ്പളവര്‍ധന
Thursday, November 26, 2015 11:35 PM IST
മുംബൈ: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷനിലെ (എല്‍ഐസി) ഒരുലക്ഷം ജീവനക്കാര്‍ക്ക് 15 ശതമാനം ശമ്പള വര്‍ധന. 2012 ഓഗസ്റ് മുതല്‍ ആണു വര്‍ധന. മാനേജ്മെന്റും യൂണിയനുകളുമായുള്ള ധാരണപ്രകാരം അടിസ്ഥാന ശമ്പളത്തില്‍ 13.5 ശതമാനവും അലവന്‍സുകളില്‍ ഒന്നര ശതമാനവുമാണു വര്‍ധന. എല്‍ഐസി എംപ്ളോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എ.വി. നച്ചാനെ അറിയിച്ചതാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.