എസ്ഇഎ അവാര്‍ഡ് 25-ാം വര്‍ഷവും കെഎസ്ഇ ലിമിറ്റഡിന്
എസ്ഇഎ അവാര്‍ഡ് 25-ാം വര്‍ഷവും കെഎസ്ഇ ലിമിറ്റഡിന്
Wednesday, October 14, 2015 11:30 PM IST
ഇരിങ്ങാലക്കുട: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേങ്ങാപ്പിണ്ണാക്ക് സംസ്കരിക്കുന്ന വ്യവസായ സ്ഥാപനത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയായി 25 വര്‍ഷം കെഎസ്ഇ ലിമിറ്റഡ് കരസ്ഥമാക്കി. സോള്‍വെന്റ് എക്സ്ട്രാക്ഷന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എസ്ഇഎ അവാര്‍ഡാണിത്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര വ്യവസായമന്ത്രി സുഭാഷ് ദേശായിയില്‍നിന്ന് അവാര്‍ഡ് കെഎസ്ഇ ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ ആനന്ദ് മേനോന്‍, അസിസ്റന്റ് ജനറല്‍ മാനേജര്‍ എ.ഐ.ജോണ്‍ എന്നിവര്‍ ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.