വാഗമണ്ണിലെ മഹീന്ദ്ര ഗ്രേറ്റ് എസ്കേപ്പ് വിജയികള്‍
Friday, October 9, 2015 11:41 PM IST
കൊച്ചി: മഹീന്ദ്ര അഡ്വഞ്ചറിന്റെ 126-ാമത് മഹീന്ദ്ര ഗ്രേറ്റ് എസ്കേപ്പ് വാഗമണ്ണില്‍ നടന്നു. ഓഫ് റോഡിങ് മത്സരത്തില്‍ 100 ലേറെ മഹീന്ദ്ര ഫോര്‍ വീല്‍ ഡ്രൈവ് വാഹന ങ്ങളാണ് റേസിനിറങ്ങിയത്. വാഗമണ്ണിലെ വിന്റര്‍ വാലി റിസോര്‍ട്ടില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത മത്സരത്തില്‍ ബൊലേറോ, സ്കോര്‍പ്പിയോ, ഥാര്‍, ലെജന്റ് മോഡലുകളുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓഫ് റോഡ് സാഹസികര്‍ പങ്കെടുത്തു.
മത്സര വിജയികള്‍:

മോഡിഫൈ ചെയ്യാത്ത വാഹന ങ്ങളുടെ വിഭാഗതത്തില്‍ പ്രേം കുമാറുംമോഡിഫൈ ചെയ്ത വാഹനങ്ങളുടെ വിഭാഗത്തില്‍ അശ്വിന്‍ നാരായണന്‍, പ്രദീപ് കുമാര്‍ എന്നിവര്‍ വിജയികളായി. വൈല്‍ഡ് കാര്‍ഡ് വിഭാഗത്തില്‍ ആതിര മുരളിയും,സ്റോക്ക് കാര്‍ വിഭാഗത്തില്‍ ജവീന്‍ മാത്യൂവും വിജയിച്ചു.


വിജയികള്‍ക്ക് ഇഗത്പുരിയിലെ മഹീന്ദ്ര അഡ്വഞ്ചര്‍ ഓഫ് റോഡിംഗ് അക്കാഡമിയില്‍ 2016 ജനുവരില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാം. സാറാ എക്സീട്രീം, വാല്‍വോലൈന്‍, മാക്സിസ് ടയേഴ്സ് എന്നിവരാണ് വാഗമണ്ണിലെ ഗ്രേറ്റ് എസ്കേപ്പിന്റെ സംഘടകര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.