വോഡഫോണിനു കേസ് വിജയം
Friday, October 9, 2015 11:41 PM IST
മുംബൈ: വോഡഫോണിനു വലിയ ആശ്വാസം നല്കി ഹൈക്കോടതിയുടെ വിധി. കമ്പനിയുടെ ആസ്തി കൈമാറ്റത്തിന്റെ പേരില്‍ 8500 കോടി രൂപ നികുതി ചുമത്തിയ ആദായനികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

2007-ല്‍ അഹമ്മദാബാദിലെ കോള്‍ സെന്ററുകള്‍ കൈമാറിയതിന്റെ പേരിലാണു നികുതി ചുമത്തിയത്. ജസ്റീസുമാരായ സി.എസ്. ധര്‍മാധികാരിയും അനില്‍ മേനോനും നല്കിയ വിധി വിദേശ നിക്ഷേപകര്‍ക്ക് ആശ്വാസമായി. വിദേശ കമ്പനി ഇന്ത്യയിലെ ആസ്തി വില്‍ക്കുന്നതിനു വിദേശത്തു നടത്തുന്ന ഇടപാടിന് ഇന്ത്യയില്‍ നികുതി ചുമത്തുന്നതായിരുന്നു വിഷയം. ഈ കേസ് തോറ്റുകൊടുത്ത് വിദേശ നിക്ഷേപകരെ സന്തോഷിപ്പിക്കാന്‍ ഗവണ്‍മെന്റ് നയപരമായ തീരുമാനം എടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.