വോഡഫോണ്‍ 4ജി സേവനങ്ങള്‍ ഡിസംബറില്‍ കേരളത്തില്‍
വോഡഫോണ്‍ 4ജി സേവനങ്ങള്‍ ഡിസംബറില്‍ കേരളത്തില്‍
Friday, October 9, 2015 11:40 PM IST
കൊച്ചി: വോഡഫോണ്‍ ഇന്ത്യ, ഡിസംബര്‍ അവസാനത്തോടെ കേരളത്തില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുളള നഗരങ്ങളിലാണ് 4 ജി സേവനങ്ങള്‍ ലഭ്യമാക്കുക.

തുടര്‍ന്നു ഘട്ടംഘട്ടമായി സര്‍ക്കിള്‍ മുഴുവന്‍ 4 ജി സേവനം ലഭ്യമാക്കുമെന്ന് വോഡഫോണ്‍ ഇന്ത്യയുടെ കേരള ബിസിനസ് ഹെഡ് അഭിജിത് കിഷോര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ആഗോള ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുമായി ചേര്‍ന്നു വോഡഫോണ്‍ ഇന്ത്യ 4 ജി സേവനങ്ങളുടെ ടെസ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമേ 3 ജി വരിക്കാര്‍ക്കും പുതിയ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കമ്പനി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കമ്പനി റേഡിയോ നെറ്റ്വര്‍ക്ക്, സ്വിച്ചിംഗ് സിസ്റംസ് തുടങ്ങിയവയും ചാര്‍ജിംഗ് പ്ളാറ്റ്ഫോമും നവീകരിച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.


ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ സ്പീഡ് വര്‍ധിപ്പിക്കുന്നതിനായി ഉയര്‍ന്ന ക്ഷമതയുള്ള ഫൈബര്‍ കേബിളുകള്‍ക്കായി കമ്പനി ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. വോഡഫോണ്‍ ഇന്ത്യയുടെ ഡാറ്റ വരുമാനത്തില്‍ 15 ശതമാനം കേരളത്തില്‍നിന്നാണ്. ഡാറ്റ വളര്‍ച്ചയുടെ ചുവട് വര്‍ഷംതോറും മുന്‍വര്‍ഷത്തേക്കാള്‍ 80 ശതമാനത്തിനുമീതെയാണ്. പുതിയ 4 ജി സേവനങ്ങള്‍ ഉയര്‍ന്ന 1800ങഒ്വ ബാന്‍ഡില്‍ ലഭ്യമാക്കുന്നതോടൊപ്പം, 3 ജി വരിക്കാര്‍ക്ക് വേഗതകൂടിയ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കും. നടപ്പുവര്‍ഷത്തിന്റെ ആദ്യ ആറുമാസക്കാലത്ത് നെറ്റ്വര്‍ക്ക് നവീകരണത്തിനായി കമ്പനി 350 കോടിയിലധികം രൂപ കേരളത്തില്‍ നിക്ഷേപിച്ചു കഴിഞ്ഞു. കേരളത്തില്‍ വോഡഫോണിന് ഇപ്പോള്‍ 5300 സൈറ്റുകള്‍ ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.