റെനോ ക്വിഡിനു രണ്ടാഴ്ചക്കുള്ളില്‍ 25,000 ബുക്കിംഗ്
റെനോ ക്വിഡിനു രണ്ടാഴ്ചക്കുള്ളില്‍ 25,000 ബുക്കിംഗ്
Wednesday, October 7, 2015 12:07 AM IST
മുംബൈ: പ്രമുഖ ഫ്രഞ്ച് വാഹ ന നിര്‍മാതാക്കളായ റെനോ പുതുതായി നിരത്തിലിറക്കുന്ന ഹാച്ച്ബാക്ക് മോഡല്‍ കാര്‍ ക്വിഡ് 12 ദിവസത്തിനുള്ളില്‍ 25,000 പേര്‍ ബുക്ക് ചെയതു.

വലിയ കാറിന്റെ തലയെടു പ്പോടും സവിശേഷതകളോടും കൂടി നിര്‍മിച്ചിരിക്കുന്ന ഈ കാറിന്റെ കുറഞ്ഞ വിലയാണ് ആളുകളെ ആകര്‍ഷിക്കുന്ന ഘടകം. മാരുതിയുടെ ആള്‍ട്ടോയോടും ഹ്യൂണ്ടായി ഇയോണിനോടും മത്സരിക്കാനാണ് ക്വിഡ് തയാറെടുക്കുന്നത്. എന്നാല്‍ ഈ രണ്ടു കാറുകളെക്കാളും കുറഞ്ഞ വിലയും ബുക്കിംഗ് കൂടാന്‍ കാരണമായതായി അധികൃതര്‍ അവകാശപ്പെടുന്നു.നിലവില്‍ സ്വീകരിച്ച ബുക്കിംഗില്‍ 40ശതമാനം 28 വയസില്‍ താഴെ പ്രായമുള്ള യുവാക്കളുടെയും 15ശതമാനം സ്ത്രീകളുടെയുമാണ്.


ഇത് എല്ലാ വിഭാഗത്തില്‍പെട്ടവരും വാഹനത്തെ അം ഗീകരിക്കുന്നതിനു തെളിവാണെന്നും കമ്പനി അവകാശപ്പെടുന്നു. 800 സിസി 3 സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്ന കാര്‍ 25.17 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.