ഗൂഗിള്‍ ഇനി ആല്‍ഫബെറ്റിനു കീഴില്‍
Sunday, October 4, 2015 11:19 PM IST
ഹൂസ്റണ്‍: ഗൂഗിള്‍ ഇനി ആല്‍ഫബെറ്റിനു കീഴില്‍. വെള്ളിയാഴ്ച യുഎസ് ഓഹരിവിപണികള്‍ ക്ളോസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇതോടെ ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായി ഗൂഗിള്‍ മാറി. ആല്‍ഫബെറ്റിനു കീഴിലുള്ള അനവധി കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍ ഇപ്പോള്‍. ഗൂഗിളിന്റെ നിലവിലുള്ള ഓഹരികളും ആല്‍ഫബെറ്റ് ഏറ്റെടുത്തു.

സൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നുംതന്നെയാണ് ആല്‍ഫബെറ്റിന്റെ തലപ്പത്തുള്ളത്. ലാറി സിഇഒയും സെര്‍ജി പ്രസിഡന്റുമാണ്. വിഭജനത്തോടെ ഗൂഗിളിന്റെ സിഇഒ ആയി സുന്ദര്‍ പിച്ചയും നിയമിതനായി.


ഗൂഗിള്‍ സെര്‍ച്ച്, വെബ് പരസ്യങ്ങള്‍, മാപ്പുകള്‍, യു ട്യൂബ് തുടങ്ങിയവയെല്ലാം ആല്‍ഫബെറ്റിനു കീഴിലാണ് വരിക. മാത്രമല്ല, ഗവേഷക വിഭാഗമായ ഗൂഗിള്‍ എക്സ്, ഡ്രോണ്‍ ഡെലിവറി പദ്ധതിയായ വിംഗ്, ഇന്റര്‍നെറ്റ് സര്‍വീസായ നെസ്റ്, ഗൂഗിള്‍ കാപ്പിറ്റല്‍, ഗൂഗിള്‍ ലൈഫ് സയന്‍സ് എന്നിവയെല്ലാം ആല്‍ഫബെറ്റിന്റെ ഉപകമ്പനികളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.