വിജയീഭവഃ പരിശീലനം ഈ മാസം തുടങ്ങും
Tuesday, September 1, 2015 12:01 AM IST
കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രവര്‍ത്തന സംരംഭമായ കെ. ചിറ്റിലപ്പിള്ളി ഫൌണ്േടഷന്‍ ചെറുകിട സംരംഭകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടിയായ വിജയീഭവഃയുടെ ഏഴാമത്തെ ബാച്ച് ഈ മാസം നാലാമത്തെ ആഴ്ചയില്‍ തുടങ്ങും.

സൌത്ത് റെയില്‍വേ സ്റേഷനു സമീപം ബ്യുമോണ്ട് ദി ഫേണ്‍ ഹോട്ടലിലാണു ക്ളാസുകള്‍ നടക്കുക. വര്‍മ ആന്‍ഡ് വര്‍മയുടെയും മാനേജ്മെന്റ് പരിശീലകരായ വിന്നര്‍ ഇന്‍ യുവിന്റെയും സഹകരണത്തോടെയാണു പരിശീലനം.

ആസൂത്രണം, മാര്‍ക്കറ്റിംഗ്, നേതൃപാടവം, നികുതി നിയമങ്ങള്‍, സംരംഭകര്‍ക്കു വേണ്ട മൂല്യങ്ങള്‍, കമ്യൂണിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളിലാണു പരിശീലനം നല്‍കുന്നത്. മൂന്നു വര്‍ഷമായി കേരളത്തില്‍ ബിസിനസ് നടത്തുന്ന ഡിഗ്രി, ഡിപ്ളോമ വിദ്യാഭ്യാസ യോഗ്യതയുള്ള സംരംഭകര്‍ക്ക് പരിശീലനപരിപാടിയിലേക്ക് അപേക്ഷിക്കാം. 25നും 45നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. കെ. ചിറ്റിലപ്പിള്ളി ഫൌണ്േടഷന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന കോഴ്സിന് 2,800 രൂപയും സര്‍വീസ് ടാക്സും മാത്രമാണു ഫീസായി ഈടാക്കുന്നത്. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമും ംംം.സരളീൌിറമശീിേ.ശി, ംംം.ംശിിലൃശ്യിീൌ.ശി എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.


പൂരിപ്പിച്ച അപേക്ഷകള്‍ 10നു മുമ്പായി ലഭിക്കത്തക്കവിധം കെ.ചിറ്റിലപ്പിള്ളി ഫൌണ്േടഷന്റെ ഇ മെയില്‍ വിലാസത്തിലേക്കോ (സരളരീരവശി @ഴാമശഹ.രീാ), ഓഫീസ് വിലാസത്തിലോ അയയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ ക്ളാസിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2973955.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.