കാഷ്ബാക്ക് പദ്ധതിയുമായി ഫ്ളിപ്കാര്‍ട്ട്
കാഷ്ബാക്ക് പദ്ധതിയുമായി ഫ്ളിപ്കാര്‍ട്ട്
Tuesday, September 1, 2015 11:59 PM IST
ബംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ളിപ്കാര്‍ട്ട് കാഷ് ബാക്ക് പദ്ധതിയുമായി രംഗത്ത്. ഫ്ളിപ്കാര്‍ട്ട് വഴി വാങ്ങുന്ന ഉത്പന്നങ്ങള്‍ക്കു റീഫണ്ട് ചെയ്യേണ്ട ആവശ്യം വരുന്ന സാഹചര്യത്തില്‍ മണിബാക്ക് പോളിസിയില്‍ മാറ്റം വരുത്താനാണ് കമ്പനിയുടെ തീരുമാനം.

ഇതനുസരിച്ച് പണം ഉപഭോക്താവിനു തിരികെ നല്‍കേണ്ട സാഹചര്യം വരുമ്പോഴുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണ് പുതിയ പദ്ധതി. അതുവഴി ഒരു ദിവസത്തിനുള്ളില്‍ ഫണം റീഫണ്ട് ചെയ്യുമെന്നു ഫ്ളിപ്കാര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഇമ്മീഡിയറ്റ് പേമെന്റ് സിസ്റം (ഐഎംപിഎസ്) എന്ന സംവിധാനം വഴി ഉത്പന്നം തിരികെ ഹബ്ബിലെത്തുമ്പോള്‍ത്തന്നെ പണം റീഫണ്ട് ചെയ്തു നല്കും.


ഉപയോക്താക്കള്‍ക്കായി നല്കുന്ന ഏറ്റവും വലിയ സംവിധാനമാണിതെന്നു കമ്പനി വ്യക്തമാക്കി. റീഫണ്ട് ചെയ്തു നല്കാനുള്ള കാലതാമസം ഒഴിവാക്കുന്നതുവഴി കൂടുതല്‍ പേരെ ഫ്ളിപ്കാര്‍ട്ടിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു.

ബാങ്കുവഴി പണമിടപാടു നടത്തുന്ന ഉപഭോക്താക്കള്‍ക്കുമാത്രമേ വണ്‍ ഡേ റീഫണ്ട് പോളിസി സേവനം ലഭ്യമാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.