യുടിഐ മ്യൂച്വല്‍ ഫണ്ട് രണ്ട് പുതിയ ഫണ്ടുകളാരംഭിച്ചു
Monday, August 31, 2015 11:40 PM IST
കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് യുടിഐ നിഫ്റ്റി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (യുടിഐ നിഫ്റ്റി ഇടിഎഫ്), യുടിഐ സെന്‍സെക്സ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (യുടിഐ സെന്‍സെക്സ് ഇടിഎഫ്)എന്നിവയില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ എന്‍എസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളില്‍ വ്യാപരം ആരംഭിക്കും.

ഇതിന്റെ ഇഷ്യൂ ഓഗസ്റ് 24ന് ആരംഭിച്ച് 26ന് അവസാനിച്ചിരുന്നു. യുടിഐ നിഫ്റ്റി ഇടിഎഫും യുടിഐ സെന്‍സെക്സ് ഇടിഎഫും ഓപ്പണ്‍ എന്‍ഡഡ് ഫണ്ടുകളാണ്. സിഎന്‍എക്സ് നിഫ്റ്റി സൂചികയിലെ ഓഹരികളിലും മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലും യുടിഐ നിഫറ്റി ഇടിഎഫ് നിക്ഷേപം നടത്തുമ്പോള്‍ യുടിഐ സെന്‍സെക്സ് ഇടിഎഫ് സെന്‍സെക്സ് സൂചികയിലെ ഓഹരികളിലും മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലുമാണ് നിക്ഷേപിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.