എക്സ്പ്രസ് മണി- മണപ്പുറം ഫിനാന്‍സ് ഉത്സവകാല ഓഫര്‍
Monday, August 31, 2015 11:39 PM IST
കൊച്ചി: ആഗോള മണി ട്രാന്‍സ്ഫര്‍ ബ്രാന്‍ഡായ എക്സ്പ്രസ് മണി, പങ്കാളിയായ മണപ്പുറം ഫിനാന്‍സുമായി ചേര്‍ന്നു കേരളത്തിലെ ഉപയോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫര്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15 വരെയാണ് ഈ പ്രത്യേക പദ്ധതി.

ഓരോ ആഴ്ചയിലും അഞ്ച് 22 ഇഞ്ച് എല്‍ഇഡി ടെലിവിഷനാണ് സമ്മാനമായി നല്കുക. കൂടാതെ ഈ പ്രത്യേക ഓഫര്‍ കാലയളവിന്റെ അവസാനം നടത്തുന്ന മെഗാ നറുക്കെടുപ്പിലെ വിജയിക്കു 25 ഗ്രാം സ്വര്‍ണം സമ്മാനമായി ലഭിക്കും. വിജയികളെ ഇലക്ട്രോണിക് നറുക്കെടുപ്പുവഴിയാണ് തെരഞ്ഞെടുക്കുന്നത്.


മണപ്പുറം ഫിനാന്‍സിന്റെ 489 ശാഖകളിലെ ഇടപാടുകാരില്‍ എക്സ്പ്രസ് മണി വഴി പണം ലഭിക്കുന്നവരുടെ പേര് നറുക്കെടുത്താണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

ഈ കാലയളവില്‍ എക്സ്പ്രസ് മണി വഴി പണം ലഭിക്കുന്നവരുടെ പേര് ഓട്ടോമാറ്റിക്കായി നറുക്കെടുപ്പിനു യോഗ്യത നേടുമെന്ന് എക്സ്പ്രസ് മണി ഗ്ളോബല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് അശ്വിന്‍ ഗെദാം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.