ഡെല്‍ ഓണം ഓഫര്‍ സെപ്റ്റംബര്‍ ആറു വരെ നീട്ടി
Monday, August 31, 2015 11:39 PM IST
കൊച്ചി: കേരളത്തിലെ ടെക്നോളജി ഉപയോക്താക്കള്‍ക്കുള്ള ഡെല്ലിന്റെ ഓണം ഓഫര്‍ സെപ്റ്റംബര്‍ ആറുവരെ നീട്ടി. ഡെല്‍ ഇന്‍സ്പിരോണ്‍ നോട്ട്ബുക്കുകള്‍, ടൂ ഇന്‍ വണ്‍, ഡെസ്ക്ക് ടോപ്പുകള്‍, ഓള്‍ ഇന്‍ വണ്‍, എന്നിവ വാങ്ങുമ്പോള്‍ 4,999 രൂപ വിലയുള്ള രണ്ടുവര്‍ഷ അഡീഷണല്‍ ഓണ്‍സൈറ്റ് വാറണ്ടി 499 രൂപയ്ക്ക് സ്വന്തമാക്കാം.

രണ്ടുവര്‍ഷ വാറണ്ടി മൂന്ന് വര്‍ഷത്തേക്ക് ആയാസരഹിതമായ കംപ്യൂട്ടിംഗ് അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഡെല്‍ ഇന്‍സ്പിരോണ്‍ 3000, ഇന്‍സ്പിരോണ്‍ 5000, ഇന്‍സ്പിരോണ്‍ 7000 സീരീസ് ലാപ്ടോപ്പുകള്‍ ബഹുമുഖ കംപ്യൂട്ടിംഗ് അനുഭവം ലഭ്യമാക്കുന്നവയാണ്. പ്രോസസര്‍ ഒപ്ഷനുകളുടെ നീണ്ട നിരയും ശ്രദ്ധേയമാണ്. സ്റാന്‍ഡേര്‍ഡ് ബ്ളാക്ക്, തിയറ്ററിക്കല്‍ ഗ്രേ, ആല്‍പൈന്‍ വൈറ്റ്, സ്കൈ ബ്ളൂ, ഷാസി കളര്‍ ഓപ്ഷനുകളില്‍ ഇവ ലഭ്യമാണ്.


പോര്‍ട്ടബിളും ഭാരം കുറഞ്ഞവയുമാണ് ഇന്‍സ്പിരോണ്‍ ഓള്‍ ഇന്‍ വണ്‍. ഒരു ഡെല്‍ പിസി വാങ്ങുമ്പോള്‍ പുതിയ വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റത്തിലേക്ക് സൌജന്യ വിന്‍ഡോസ് അപ്ഗ്രേഡ് പ്രോഗ്രാമിനും ഡെല്‍ തുടക്കം കുറിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.