സോണിയുടെ എക്സ്പീരിയ സി5 അള്‍ട്രാ സ്മാര്‍ട്ഫോണ്‍ വിപണിയില്‍
സോണിയുടെ എക്സ്പീരിയ സി5 അള്‍ട്രാ സ്മാര്‍ട്ഫോണ്‍ വിപണിയില്‍
Monday, August 31, 2015 11:38 PM IST
കൊച്ചി: സ്റൈലും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് സോണി പുതിയ എക്സ്പീരിയ സി5 അള്‍ട്രാ സ്മാര്‍ട്ഫോണ്‍ വിപണിയിലിറക്കി. കാമറ, ഡിസൈന്‍, ബാറ്ററി, പെര്‍ഫോമന്‍സ് എന്നിവയിലെല്ലാം സി5 അള്‍ട്രാ വ്യത്യസ്തത പുലര്‍ത്തുന്നതായി കമ്പനി അവകാശപ്പെട്ടു.

യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത മനോഹരമായ ബോഡിയും സ്ളിം ഡിസൈനും മികച്ച ഹാര്‍ഡ്വെയറും ബോര്‍ഡര്‍ലസ് 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ളേയുമാണിതിനുള്ളത്. വലംകൈ, ഇടംകൈ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 1-ഹാന്‍ഡഡ് ഓപ്പറേഷന്‍ മോഡിനൊപ്പം രണ്ടു ജിബി റാമും 4ജി നെറ്റ്വര്‍ക്ക് പിന്തുണയുമുള്ള ബിറ്റ്-ഒക്ടാ കോര്‍ പ്രോസസറിന്റെ വിസ്മയകരമായ പ്രവര്‍ത്തനവും രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫുമുണ്ട്.


ഏഴു മണിക്കൂര്‍ 47 മിനിറ്റ് വരെയുള്ള വീഡിയോ പ്ളേബാക്കും ശ്രദ്ധേയമാണ്. 200 ജിബി യുഎസ്ഡി കാര്‍ഡ് വരെ വികസിപ്പിക്കാവുന്ന മെമ്മറിയാണ് മറ്റൊരു പ്രത്യേകത.

കറുപ്പ്, വെള്ള, ഗ്ളോസി, സോഫ്റ്റ് മിന്റ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന എക്സപീരിയ സി5ന് 29,995 രൂപയാണ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.