ജെറ്റ് എയര്‍വേയ്സ് കേരള ഫ്ളൈറ്റുകളുടെ സമയത്തില്‍ മാറ്റം
ജെറ്റ് എയര്‍വേയ്സ് കേരള ഫ്ളൈറ്റുകളുടെ സമയത്തില്‍ മാറ്റം
Monday, August 31, 2015 11:34 PM IST
കൊച്ചി: ജെറ്റ് എയര്‍വേയ്സിന്റെ കേരളത്തില്‍നിന്നുളള ചില ആഭ്യന്തര, രാജ്യാന്തര ഫ്ളൈറ്റുകളുടെ സമയത്തില്‍ മാറ്റം. പുതുക്കിയ സമയക്രമം നാളെ പ്രബല്യത്തില്‍ വരും. കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍നിന്നുളള വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചിട്ടുളളത്.

ആഭ്യന്തര സര്‍വീസില്‍ 9 ഡബ്ള്യൂ 423 ഫ്ളൈറ്റ് മുംബൈയില്‍നിന്നു രാവിലെ 9.05നു പുറപ്പെട്ട് 10.50നു കോഴിക്കോട്ട് എത്തും. മടക്ക ഫ്ളൈറ്റ് 9 ഡബ്ള്യൂ 424 വൈകുന്നേരം 11.20ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട് 1.05 ന് മുംബൈയിലെത്തും. രാജ്യാന്തര ഫ്ളൈറ്റുകളുടെ സമയത്തിലാണ് ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുളളത്. ഇതനുസരിച്ച് പ്രതിദിന ഫ്ളൈറ്റ് 9 ഡബ്ള്യൂ 570 രാവിലെ 10.50ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് അവിടുത്തെ പ്രാദേശിക സമയമായ ഉച്ചയ്ക്ക് ഒന്നിന് ദമാമില്‍ എത്തും. മടക്ക ഫ്ളൈറ്റ് 9 ഡബ്ള്യൂ 569 ദമാമില്‍നിന്നു പ്രാദേശിക സമയം പുലര്‍ച്ചെ 2.40ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 9.50ന് കൊച്ചിയിലെത്തും.

ജെറ്റ് എയര്‍വേയ്സ് ഫ്ളൈറ്റ് 9 ഡബ്ള്യൂ 577 ദമാമില്‍ നിന്ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.10ന് പുറപ്പെട്ട് രാത്രി 9.10ന് കോഴിക്കോട്ട് എത്തും. മടക്കയാത്ര കോഴിക്കോട്ടുനിന്നു 9 ഡബ്ള്യൂ 578 രാത്രി 11.30ന് പുറപ്പെട്ട് ദമാമില്‍ പ്രാദേശിക സമയം വെളുപ്പിന് 1.40ന് എത്തും.


ജെറ്റ് എയര്‍വേയ്സ് ഫ്ളൈറ്റ് 9 ഡബ്ള്യൂ 594 തിരുവനന്തപുരത്തുനിന്നു രാവിലെ 11.35ന് യാത്ര പുറപ്പെട്ട് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 1.45ന് ദോഹയില്‍ എത്തും. മടക്കയാത്ര 9 ഡബ്ള്യൂ 593 പ്രാദേശിക സമയം വെളുപ്പിന് 3.30ന് ദോഹയില്‍നിന്നു പുറപ്പെട്ട് തിരുവനന്തപുരത്ത് രാവിലെ 10.35ന് എത്തും.

ജെറ്റ് എയര്‍വേയ്സ് ഫ്ളൈറ്റ് 9 ഡബ്ള്യൂ 595 ദോഹയില്‍നിന്നു പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെട്ട് രാത്രി പത്തിന് കോഴിക്കോട്ട് എത്തും. മടക്കയാത്ര കോഴിക്കോട്ടുനിന്നു വെളുപ്പിന് 12.40ന് 9 ഡബ്ള്യൂ 596 പുറപ്പെട്ട് ദോഹയില്‍ പ്രാദേശിക സമയം 2.30ന് എത്തിച്ചേരും. കൂടുതല്‍ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ (സിറ്റികോഡ്) 39893333 എന്ന നമ്പറില്‍ എയര്‍ലൈന്‍ കോള്‍സെന്ററുമായി ബന്ധ പ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.