സീറോ ആക്സിഡന്റ് പദ്ധതിയുമായി റെയില്‍വേ മന്ത്രി
സീറോ ആക്സിഡന്റ് പദ്ധതിയുമായി റെയില്‍വേ മന്ത്രി
Sunday, August 30, 2015 11:31 PM IST
ന്യൂഡല്‍ഹി: റെയില്‍വേ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അഞ്ചു വര്‍ഷത്തിനുള്ളില്‍ 7,56,000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. സീറോ ആക്സിഡന്റ് മിഷന്‍ എന്ന പുതിയ പദ്ധതി പ്രകാരം അപകടങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള സംവിധാനമായിരിക്കും പ്രധാനമായും സ്വീകരിക്കുക. നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കും. യാത്രക്കാരുടെ സുരക്ഷിതത്വമാണ് എവിടെയും വലുത്. അതിനാല്‍ സുരക്ഷിതത്വത്തിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യതന്നെ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


മെട്രോ, അതിവേഗ റെയില്‍ സര്‍വീസുകള്‍ക്ക് കൂടുതല്‍ വിദേശപങ്കാളിത്തം ആവശ്യമാണ്. ഇതിനായി ജപ്പാന്‍, കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി കൈകോര്‍ക്കാനാണ് തീരുമാനം. ഇതിനായി 7,56,000 കോടി രൂപ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവഴിക്കും. ഭാവിയില്‍ കൂടുതല്‍ തുക ചെലവഴിക്കാനാണ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.