ഡ്യൂലക്സ് വെതര്‍ ഷീല്‍ഡിനൊപ്പം ബജാജ് ഇന്‍ഷ്വറന്‍സ് പരിരക്ഷയും
ഡ്യൂലക്സ് വെതര്‍ ഷീല്‍ഡിനൊപ്പം ബജാജ് ഇന്‍ഷ്വറന്‍സ് പരിരക്ഷയും
Sunday, August 30, 2015 11:30 PM IST
കൊച്ചി: അക്സോനോബല്‍ ഇന്ത്യയുടെ ഡെക്കറേറ്റീവ് പെയിന്റായ ഡ്യൂലക്സ് വാങ്ങുമ്പോള്‍ ബജാജ് അലയന്‍സിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭ്യമാക്കുന്ന കരാറില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. ഡ്യൂലക്സ് പ്രൊട്ടക്ടഡ് പ്ളാന്‍ 10 ലക്ഷം രൂപ വരെയുള്ള ഹോം ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ഉറപ്പുനല്‍കുന്നത്.

പ്രകൃതിദുരന്തങ്ങളില്‍നിന്നും ആകസ്മിക ദുരന്തങ്ങളില്‍നിന്നും സംരക്ഷണമേകാന്‍ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായുള്ള പങ്കാളിത്തത്തിന് കഴിയുമെന്ന് അക്സോനോബല്‍ ഇന്ത്യ ഡയറക്ടര്‍ രാജീവ് രാജ്ഗോപാല്‍ പറഞ്ഞു.

തങ്ങളുടെ ഉപഭോക്തൃ അടിത്തറ വിപുലമാക്കുന്നതിന് പ്രീമിയം വീടുകളില്‍ ഡ്യൂലക്സിന്റെ കരുത്തോടെ എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് സിഇഒ തപന്‍ സിംഘല്‍ പറഞ്ഞു.


ഡ്യൂലക്സ് വെതര്‍ ഷീല്‍ഡ് ശ്രേണിയായ പ്രൊട്ടക്ട്, മാക്സ്, പവര്‍ ഫ്ളക്സ് എന്നിവയുടെ ഓരോ 20 ലിറ്റര്‍ പായ്ക്കിനൊപ്പം ഡ്യൂലക്സ് പ്രൊട്ടക്ടഡ് പ്ളാന്‍ ലഭിക്കും.

ഈ ഓഫറിനു കീഴില്‍ ഓരോ വീട്ടുടമയ്ക്കും പരമാവധി 10 ലക്ഷം രൂപ വരെയുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ പ്രയോജനപ്പെടുത്താന്‍ കഴിയും. 100 ശതമാനം സംരക്ഷണ ചിഹ്നമുള്ള എല്ലാ പായ്ക്കുകള്‍ക്കുമൊപ്പം ഇവ ലഭിക്കും. ംംം.റൌഹൌഃ.ശി/ുൃീലേരശീിേ ലോഗ് ചെയ്ത് കൂപ്പണുകള്‍ റിഡീം ചെയ്യാവുന്നതാണ്. പ്രത്യേക റിഡംപ്ഷന്‍ കോഡ് 2016 മാര്‍ച്ച് 31 വരെ ബാധകമായിരിക്കും. ഈ ഇന്‍ഷ്വറന്‍സിന്റെ സാധുത പോളിസി നല്‍കിയ തീയതി മുതല്‍ 12 മാസത്തേക്കാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.