ക്രൂഡ് ഓയില്‍വില 12% കൂടി
Sunday, August 30, 2015 11:29 PM IST
ലണ്ടന്‍: പെട്രോളിയം വില രണ്ടു ദിവസം കുത്തനെ ഉയര്‍ന്നു. വെള്ളിയാഴ്ച മാത്രം ഒമ്പതു ശതമാനമായിരുന്നു ഉയര്‍ച്ച. ഈയാഴ്ചയിലെ ഉയര്‍ച്ച 12 ശതമാനമായി. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന്റെ ഒക്ടോബര്‍ അവധിവില വീപ്പയ്ക്ക് 50.05ലെത്തി. അമേരിക്കയുടെ ഡബ്ള്യുടിഐയുടെ അവധിവില 45.22 ഡോളറായി.

അമേരിക്കയിലെ സാമ്പത്തിക വളര്‍ച്ച ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ 3.7 ശതമാനം തോതിലായി എന്നതാണ് ഈ കുതിപ്പിനു കാരണം. ഡബ്ള്യുടിഐ39 ഡോളറിനും ബ്രെന്റ് 43 ഡോളറിനും താഴെ എത്തിയിട്ടാണ് ഈ വന്‍ കുതിപ്പ്. ഈയാഴ്ച കാനഡയുടെ ജിഡിപി ഒരു ശതമാനം കുറഞ്ഞു എന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ക്രൂഡ് ഓയില്‍ വില അല്പം താഴുമെന്നാണു നിരീക്ഷകര്‍ കരുതുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.