എച്ച്പി പുതിയ ഡെസ്ക് ജെറ്റ് പ്രിന്ററുകള്‍ വിപണിയിലിറക്കി
Thursday, August 27, 2015 12:18 AM IST
കൊച്ചി: ഓണാഘോഷങ്ങള്‍ക്കു നിറം പകരുവാന്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള വര്‍ണാഭമായ പുതിയ ഡെസ്ക് ജെറ്റ് പ്രിന്ററുകള്‍ എച്ച്പി ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. പ്രിന്ററുകളുടെ പുതിയ ശ്രേണി തൃപ്തികരമായ പ്രിന്റിംഗ് അനുഭവം നല്‍കുമെന്ന് എച്ച്പി ഇന്ത്യ പ്രിന്റിംഗ് സിസ്റംസ് കണ്‍ട്രി കാറ്റഗറി ലീഡര്‍ പരിക്ഷേത് സിംഗ് തൊമാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇ-പ്രിന്റ്്, എയര്‍ പ്രിന്റ്, നേരിട്ടുള്ള വൈ-ഫൈ പ്രിന്റിംഗ് തുടങ്ങിയ സവിശേഷതകള്‍ അടങ്ങിയതാണ് ഈ പുതിയ പ്രിന്ററുകള്‍. ഓണത്തോടനുബന്ധിച്ച് ഈ പ്രിന്ററുകള്‍ വാങ്ങുമ്പോള്‍ 1,100 രൂപ വിലയുള്ള കാര്‍ട്ടിഡ്ജുകള്‍ സൌജന്യമായി ലഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഈ സൌജന്യം ലഭ്യമാണ്. 3,923 രൂപ, 5,506 രൂപ, 6,480 രൂപ എന്നീ വിലകളില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.