ഖത്തര്‍ എയര്‍വേയ്സില്‍ ഏഴുദിന പ്രമോഷണല്‍ വില്പന
Wednesday, August 5, 2015 11:27 PM IST
കൊച്ചി: ഖത്തര്‍ എയര്‍വേയ്സില്‍ ഏഴുദിന പ്രമോഷണല്‍ വില്പന ആരംഭിച്ചു. സഞ്ചാരികള്‍ക്ക് പ്രത്യേക നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും 39 ശതമാനം വരെ ലാഭം നേടാനും അവസരം ഉണ്െടന്നു എയര്‍വെയ്സ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ ബുക്ക് ചെയ്ത് കൂടുതല്‍ ലാഭം നേടുക എന്ന പ്രത്യേക ഓഫര്‍ കാലാവധി ഒന്‍പതു വരെയാണ്. സെപ്റ്റംബര്‍ 10 മുതല്‍ 2016 മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം. ഖത്തര്‍ എയര്‍വേയ്സിന്റെ എല്ലാ സെയില്‍സ് ഓഫീസികളിലും അംഗീകൃത ട്രാവല്‍ ഏജന്‍സികളിലും ഈ പ്രത്യേക ഓഫര്‍ ലഭ്യമാണ്. ംംം ൂമമൃേമശൃംമ്യ.രീാ/ലമൃഹ്യയശൃറ എന്ന സൈറ്റിലും ബുക്ക് ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.