ലാവ പിക്സല്‍ വി1 വിപണിയില്‍
Sunday, August 2, 2015 12:04 AM IST
കൊച്ചി: പ്രമുഖ മൊബൈല്‍ കമ്പനിയായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആന്‍ഡ്രോയ്ഡ് വണ്‍ പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന പിക്സല്‍ സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി. ലാവയുടെ പുതിയ പിക്സല്‍ സീരീസ് സ്മാര്‍ട്ട് ഫോണുകളിലെ ആദ്യ ഫോണായ പിക്സല്‍ വി1 ന്റെ വില 11,350 രൂപയാണ്. ആന്‍ഡ്രോയ്ഡ് വണ്‍ പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന പിക്സല്‍ വി1-ല്‍ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ് വെര്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നതെന്നു കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.


പിക്സല്‍ വി1 ന്റെ ടച്ച് സ്ക്രീന് സെക്കന്റില്‍ 100 ടച്ചുകള്‍ വരെ തിരിച്ചറിയാന്‍ സാധിക്കും. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. എക്സ്റേണല്‍ മെമ്മറി എസ്ഡി കാര്‍ഡു വഴി 32 ജിബി വരെ കൂട്ടാവുന്നതാണ്.

2 ജിബി ഡിഡിആര്‍ 3റാമാണ് ഇതിലുള്ളത്. 5.5 ഇഞ്ച് എച്ച് ഡി സ്ക്രീനോടുകൂടിയ പിക്സല്‍ വി1 ന് തീരെ കനം കുറഞ്ഞ ഡിസൈനാണുള്ളത്. 13 എംപി ബിഎസ്ഐ റിയര്‍ കാമറയും 8 എംപി ബിഎസ്ഐ ഫ്രണ്ട് കാമറയുമാണ് പിക്സല്‍ വി1 ന്റെ മറ്റൊരു പ്രത്യേകത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.