ബിസ്മിയില്‍ 100 മണിക്കൂര്‍ മെഗാ സെയില്‍
Sunday, August 2, 2015 12:02 AM IST
കൊച്ചി: പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ബിസ്മിയില്‍ 100 മണിക്കൂര്‍ മെഗാ സെയില്‍ ആരംഭിച്ചു. ബിസ്മിയില്‍നിന്നു 100 മണിക്കൂറിനുള്ളില്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ നറുക്കെടുപ്പിലൂടെ കൊച്ചി നഗരത്തില്‍ ഒരു സ്റുഡിയോ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കാവുന്നതാണ്. സ്വര്‍ണകിരീടം ഓഫറിലൂടെ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബംബര്‍ സമ്മാനമായി ഒരു കിലോ സ്വര്‍ണമാണ് നല്‍കുന്നത്.

എല്ലാ ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്കും 2,990 രൂപയുടെ ഉറപ്പായ സമ്മാനം ഉപഭോക്താക്കളെ കാത്തിരിക്കുന്നു. പ്രഷര്‍ കുക്കര്‍, നോണ്‍സ്റ്റിക് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനവും ഡിന്നര്‍ സെറ്റുകള്‍ക്ക് 35 ശതമാനവും വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഇംപോര്‍ട്ടഡ് ക്രോക്കറി, കിച്ചണ്‍ വെയറുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുന്നതാണ്. ഗൃഹോപകരണങ്ങള്‍ക്ക് കമ്പനി നല്‍കുന്ന വാറന്റിക്കു പുറമെ കുറഞ്ഞ ചെലവില്‍ ഉപഭോക്താക്കള്‍ക്കായി ബിസ്മി രണ്ടു വര്‍ഷം വരെയുള്ള എക്സ്റെന്റഡ് വാറന്റിയും നല്‍കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.