മുഴുവന്‍ സമയ ചാറ്റ് സൌകര്യവുമായി ഫെഡറല്‍ ബാങ്ക്
മുഴുവന്‍ സമയ ചാറ്റ് സൌകര്യവുമായി ഫെഡറല്‍ ബാങ്ക്
Saturday, August 1, 2015 11:12 PM IST
കൊച്ചി: ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ ആദ്യമായി ഫെഡറല്‍ ബാങ്ക് 24ഃ7 ഓട്ടോമേറ്റഡ് ചാറ്റ് സൌകര്യം അവതരിപ്പിച്ചു. ഇടപാടുകാര്‍ക്ക് ബാങ്കിന്റെ ഉത്പന്നങ്ങളുമായോ സേവനവുമായോ ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങളും അന്വേഷണങ്ങളും ദുരീകരിക്കുന്നതിന് ംംം.ളലറലൃമഹയമിസ.രീ.ശി എന്ന വെബ്സൈറ്റിലൂടെ അനിത എന്നു പേരുള്ള വെര്‍ച്വല്‍ റിലേഷന്‍ഷിപ് ഓഫീസറുമായി ചാറ്റ് ചെയ്യാനുള്ള സംവിധാനമാണിത്. വേഗമേറിയ ഈ സേവനം ആഴ്ചയില്‍ മുഴുവന്‍ ദിവസവും മുഴുവന്‍ സമയവും എല്ലായിടത്തും ലഭ്യമാകും.


ഓട്ടോമേറ്റഡ് ഉപഭോക്തൃ സേവനത്തിനു പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കോഗ്നികോര്‍ എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് ഈ സൌകര്യമൊരുക്കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയിലാണ് വെര്‍ച്വല്‍ ഏജന്റ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ചാറ്റിംഗുകളില്‍ നിന്നു വിഭിന്നമായി അന്വേഷണങ്ങള്‍ക്ക് വ്യക്തിഗത പ്രതികരണം ഉടനടി ലഭിക്കുന്നതു ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമായിരിക്കുമെന്നു ബാങ്ക് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.