വിസ്മയിപ്പിക്കാന്‍ വിന്‍ഡോസ് 10 എത്തി
വിസ്മയിപ്പിക്കാന്‍ വിന്‍ഡോസ് 10 എത്തി
Thursday, July 30, 2015 11:50 PM IST
അഭ്യൂഹങ്ങള്‍ക്കു വിരാമം. ഏറെക്കാലമായി കാത്തിരുന്ന വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റം മൈക്രോസോഫ്റ്റ് ലോഞ്ച് ചെയ്തു. കൂടിയ വേഗം, മികച്ച സുരക്ഷ, ആകര്‍ഷകമായ ഫീച്ചറുകള്‍, മികവുറ്റ ഗെയിമിംഗ് എക്സ്പീരിയന്‍സ് എന്നിവ പുതിയ വിന്‍ഡോസ് വേര്‍ഷന്‍ നല്‍കുമെന്നാണു മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്. വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രോഗ്രാമില്‍ സൈന്‍അപ് ചെയ്തിരിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ പുതിയ വിന്‍ഡോസ് വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാനാകുക.

വിന്‍ഡോസ് 8.1 വേര്‍ഷനെ അപേക്ഷിച്ചു കാതലായ മാറ്റങ്ങളോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന വിന്‍ഡോസ് 10-ന്റെ ഏറ്റവും വലിയ പ്രത്യേകത മൊബൈല്‍, ലാപ്ടോപ്, ഡെസ്ക് ടോപ് തുടങ്ങിയ എല്ലാത്തരം ഉപകരണങ്ങളിലും ഒരു പോലെ പ്രവര്‍ത്തിപ്പിക്കാനാവും എന്നതാണ്. വിന്‍ഡോസ് 7, 8.1 വേര്‍ഷനുകള്‍ നിലവിലുപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കു തികച്ചും സൌജന്യമായി പുതിയ വിന്‍ഡോസ് വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാം. അതേസമയം, വിന്‍ഡോസ് 7-നു താഴെയുള്ള വേര്‍ഷനുപയോഗിക്കുന്നവര്‍ക്കു മൈക്രോസോഫ്റ്റ് അക്കൌണ്ടുണ്െടങ്കില്‍ (ഔട്ട്ലുക്ക്, ലൈവ് തുടങ്ങിയവ) വിന്‍ഡോസ് 10 ഫ്രീയായി ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാനാകും.

വിന്‍ഡോസ് ഫോണ്‍ ഓഎസ് വേര്‍ഷനില്‍ ലഭ്യമായിരുന്ന കോര്‍ട്ടാന പേഴ്സനല്‍ അസിസ്റന്റ് പുതിയ ഒ എസിലൂടെ പിസിയിലും ലഭ്യമാകും. ട്രാവല്‍ പ്ളാന്‍സ്, റിമൈന്‍ഡറുകള്‍, സെര്‍ച്ചുകള്‍ എന്നതിനു സഹായിക്കുന്ന കോര്‍ട്ടാന സേര്‍ച് ബോക്സിനു വലതുവശത്ത് അല്‍പം മുകളിലായി നല്‍കിയിരിക്കുന്നു. ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ പരിഷ്കരിച്ച പതിപ്പായ മൈക്രോസോഫ്റ്റ് എഡ്ജ് ആണു മറ്റൊരു പ്രത്യേകത. ഗെയിമിംഗിനു പുതുമാനങ്ങള്‍ നല്‍കാന്‍ ഡിറക്ട് എക്സ് 12 പുതിയ ഓഎസിലുണ്ട്. ഗെയിം ഡിവിആര്‍ സപ്പോര്‍ട്ടു ചെയ്യുന്ന ഡിറക്ട് എക്സ് ഫീച്ചര്‍ ഉപയോഗിച്ചു ഗെയിമുകള്‍ എഡിറ്റു ചെയ്യാനും റിക്കാര്‍ഡ് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും. ഫേഷ്യല്‍ റികഗ്നീഷ്യന്‍ ഫീച്ചര്‍, ഫിംഗര്‍ പ്രിന്റ് സ്കാനര്‍ എന്നിവയുടെ സഹായത്തോടെ സുരക്ഷ ഉറപ്പാക്കുന്ന വിന്‍ഡോസ് ഹലോ ഫീച്ച ര്‍ വിന്‍ഡോസ് 10 ഉപയോക്താ ക്കള്‍ക്കു സമ്പൂര്‍ണ സുരക്ഷ നല്‍കും. വെര്‍ച്വല്‍ ഡെസ്ക്ടോപ്, ഡ്രോപ് ഷാഡോസ്, പുതിയ ഡാര്‍ക്ക് തീം തുടങ്ങിയ ഫീച്ചറു കള്‍ എന്നിവ വിന്‍ഡോസ് 10നെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.


വിന്‍ഡോസ് 10 യുഎസ്ബി ഡ്രൈവുപയോഗിച്ചു ഇന്‍സ്റാള്‍ ചെയ്യുന്ന വിധം

1. യുഎസ്ബി ഡ്രൈവ് അല്ലെങ്കില്‍ ഡിവിഡി ഡ്രൈവ് കംപ്യൂട്ടറുമായി ഘടിപ്പിക്കുക.
2. കംപ്യൂട്ടര്‍ റീബൂട്ട് ചെയ്യുക.
3. സ്റാന്‍ഡേര്‍ഡ് ബൂട്ട് പ്രിഫറന്‍സിനു പകരം ബൂട്ട് ഫ്രം യുഎസ്ബി/ഡിവിഡി ഓപ്ഷന്‍ സ്വീകരിക്കുക. ഇതിന് എഫ്1 അല്ലെങ്കില്‍ എസ്കേപ്പ് കീ അമര്‍ത്തിയാല്‍ മതിയാകും.
4. ബൂട്ടിംഗ് തുടരുന്നതിന് ഏതെങ്കിലും ഒരു കീ അമര്‍ത്തിയതിനു ശേഷം നെക്സ്റ് ഓപ്ഷനില്‍ ക്ളിക്ക് ചെയ്യുക.
5. ഇന്‍സ്റോള്‍ ബട്ടണില്‍ ക്ളിക്ക് ചെയ്യുക.
6. വിന്‍ഡോസ് 10 വേര്‍ഷനിലേക്കു അപ്ഗ്രേഡ് ചെയ്യുക.

- വിന്‍ഡോസ് 10 ഇന്‍സ്റാള്‍ ചെയ്യുന്നതിന് ഏകദേശം 20 മിനിറ്റു മുതല്‍ 30 മിനിറ്റു വരെ സമയമെടുക്കും.

വിന്‍ഡോസ് 10 ഡിവലപര്‍ പ്രിവ്യൂ മോഡ് ആണ് ഇങ്ങനെ ഇന്‍സ്റാള്‍ ചെയ്യുന്നത്. സമയാസമയങ്ങളില്‍ വിന്‍ഡോസ് 10-ല്‍ വരുത്തുന്ന അപ്ഡേറ്റുകള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഓട്ടോമാറ്റിക് അപ്ഡേഷനിലൂടെ ലഭ്യമാക്കുമെന്നാണു മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.

- മാക്സിന്‍ ഫ്രാന്‍സിസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.