പ്രിയം ഇന്‍സ്റന്റ് പാല്‍പ്പായസം മിക്സ് വിപണിയില്‍
Thursday, July 30, 2015 11:09 PM IST
കൊച്ചി: കഴിഞ്ഞ 27 വര്‍ഷങ്ങളായി കേരളത്തിലെ ഭക്ഷ്യോത്പന്ന നിര്‍മാണ-വിതരണ മേഖലയിലെ പ്രമുഖരായ പ്രിയം തങ്ങളുടെ ബ്രാന്‍ഡ് റീലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായി ഇന്‍സ്റന്റ് പാല്‍ പായസം മിക്സ് എന്ന പുതിയ ഉത്പന്നം വിപണിയിലിറക്കി. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെആര്‍സി ഇന്റര്‍നാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. മുഹമ്മദ് സമീര്‍ നടി അനുശ്രീ നായര്‍ക്ക് ഉത്പന്നം കൈമാറി വിപണി അവതരണം നിര്‍വഹിച്ചു.


200 ഗ്രാം ഡി.സി പായ്ക്കില്‍ ലഭ്യമാകുന്ന പാല്‍ പായസം മിക്സിന് കേരളത്തില്‍ 43 രൂപയും, കേരളത്തിനു വെളിയില്‍ 49 രൂപയുമാണ് വില. അരിപ്പൊടികള്‍, മസാലകള്‍, കറി പൌഡറുകള്‍ എന്നിവയ്ക്ക് പുറമെ ഇന്‍സ്റന്റ് പായസം മിക്സുകള്‍, വറുത്ത സേമിയ, മക്രോണി, സോയ തുടങ്ങിയ റെഡി ടു കുക്ക് ഉത്പന്നങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ അതിവിപുലമായ ഉത്പന്ന ശ്രേണി പ്രിയത്തിനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.