എല്‍ഐസിയുടെ വരിഷ്ഠ പെന്‍ഷന്‍ ബീമാ യോജന ഓഗസ്റ് 14നു സമാപിക്കും
Wednesday, July 29, 2015 10:54 PM IST
ചെന്നൈ: എല്‍ഐസിയുടെ വരിഷ്ഠ പെന്‍ഷന്‍ ബീമാ യോജന ഓഗസ്റ് 14നു സമാപിക്കും. 60 വയസിനു മുകളിലുള്ള ആര്‍ക്കും പദ്ധതിയില്‍ അംഗമാകാം. നിക്ഷേപിക്കുന്ന ദിവസത്തില്‍നിന്ന് ഒരു മാസം, മൂന്നു മാസം, ആറു മാസം, ഒരു വര്‍ഷം മുതല്‍ തെരഞ്ഞെടുക്കുന്ന മോഡ് അനുസരിച്ച് പെന്‍ഷന്‍ ആരംഭിക്കാം. പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ അവകാശിക്ക് നിക്ഷേപത്തുക ലഭിക്കും. പോളിസി തുടങ്ങി മൂന്നു വര്‍ഷത്തിനുശേഷം നിക്ഷേപത്തുകയുടെ 75 ശതമാനം വരെ വായ്പ എടുക്കാം. 15 വര്‍ഷം കഴിഞ്ഞാന്‍ പോളിസി അവസാനിപ്പിച്ച് നിക്ഷേപത്തുക തിരികെ വാങ്ങാം. 15 വര്‍ഷത്തിനു മുമ്പ് പോളിസി അവസാനിപ്പിക്കുകയാണെങ്കില്‍ നിക്ഷേപത്തുകയുടെ 98 ശതമാനമേ ലഭിക്കൂ. 66,665 രൂപയുടെ കുറഞ്ഞ നിക്ഷേപ പരിധിയില്‍ 500 രൂപയും 6,66,665 രൂപയുടെ ഉയര്‍ന്ന നിക്ഷേപ പരിധിയില്‍ 5000 രൂപയും പ്രതിമാസം പെന്‍ഷന്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.