ഇന്ത്യന്‍ ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ തുടരുമെന്ന് മൂഡീസ്
Tuesday, July 28, 2015 11:29 PM IST
മുംബൈ: ഇന്ത്യന്‍ ബാങ്കുകളുടെ പ്രധാന തലവേദനയായ കിട്ടാക്കടങ്ങള്‍ വരുംനാളുകളിലും പിന്തുടരുമെന്ന് ഗ്ളോബല്‍ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. നിക്ഷേപര്‍ക്കിടയില്‍ മൂഡീസ് നടത്തിയ അഭിപ്രായവോട്ടെടുപ്പിലാണ് ഇത്തരത്തിലൊരു നിരീക്ഷണമുണ്ടായത്. ഇന്ത്യന്‍ ബാങ്കുകള്‍ നില താരതമ്യേന ഭദ്രമാക്കുമെന്ന് ഏറിയകൂറും നിക്ഷേപകര്‍ അഭിപ്രായപ്പെടുമ്പോഴും കിട്ടാക്കടങ്ങള്‍ അടുത്തിടെയൊന്നും ഇല്ലാതാവില്ലെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.