അസറ്റ് സഫയര്‍ മെഗാ ഹോം എക്സ്പോ ഇന്നുമുതല്‍
Saturday, May 30, 2015 11:09 PM IST
കൊച്ചി: അസറ്റ് ഹോംസ് സംഘടിപ്പിക്കുന്ന മെഗാ ഹോം എക്സ്പോ -സഫയര്‍ ഹണ്ടിന് ഇന്നു തുടക്കം. ജൂണ്‍ അഞ്ചു വരെ കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിലെ അസറ്റ് ഹോംസിന്റെ പുതിയ ഓഫീസിലാണ് മെഗാഹോം എക്സ്പോ.

അസറ്റ് സഫയറിന്റെ പൂര്‍ത്തീകരിച്ച അപ്പാര്‍ട്ട്മെന്റ് സന്ദര്‍ശിക്കാനും സ്പോട്ട് ബുക്കിംഗിലൂടെ നിരവധി ആനുകൂല്യങ്ങള്‍ സ്വന്തമാക്കാനുമുള്ള അവസരമാണ് മെഗാ ഹോം എക്സ്പോ ഒരുക്കുന്നത്. കൂടാതെ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളും ലഭിക്കും.

12 നിലകളിലായി അസറ്റ് സഫയര്‍ എന്ന പ്രീമിയം ഗാര്‍ഡന്‍ അപ്പാര്‍ട്ട്മെന്റ്സ് ആധുനികജീവിതത്തിന്റെ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ കോട്ടയത്തെ ആദ്യ ഗാര്‍ഡന്‍ അപ്പാര്‍ട്ട്മെന്റാണ്. റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ളബ്, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ളൈ, മഴവെള്ളസംഭരണി, ലാന്‍ഡ്സ്കേപ് ചെയ്ത ഗാര്‍ഡന്‍, വീഡിയോ ഡോര്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, ഓട്ടോമാറ്റിക് ഗേറ്റ് ഓപ്പണിംഗ് തുടങ്ങിയ സൌകര്യങ്ങളും അസറ്റ് സഫയര്‍ നല്‍കുന്നുണ്ട്.


അസറ്റ് ഹോംസിന്റെ ദുബായ് കരാമയിലുള്ള ഓഫീസ് ജൂണ്‍ ഒന്നുമുതല്‍ ആറുവരെ സന്ദര്‍ശിക്കുന്നവര്‍ക്കും ഈ ആനുകൂല്യങ്ങളോടെ അസറ്റ് സഫയര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി.സുനില്‍കുമാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9846043108.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.