പാര്‍ത്ഥാസ് ബ്രൈഡല്‍ സ്റുഡിയോ ഇന്നു മുതല്‍ കൊച്ചിയില്‍
Thursday, May 28, 2015 10:30 PM IST
കൊച്ചി: പ്രമുഖ ടെക്സ്റൈല്‍ ഗ്രൂപ്പായ പാര്‍ത്ഥാസ് തങ്ങളുടെ സ്ഥാപകന്‍ ലക്ഷ്മണ റെഡ്ഡ്യാറുടെ സംരംഭകത്വത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു.

ഇതിന്റെ ഭാഗമായി പാര്‍ത്ഥാസ് കൊച്ചിയില്‍ വിവാഹവസ്ത്രങ്ങള്‍ക്കു മാത്രമായി പ്രത്യേക വിഭാഗം തുറക്കുന്നു. ബ്രൈഡല്‍ സ്റുഡിയോ എന്ന ഈ വിഭാഗം ഇന്നു പ്രവര്‍ത്തിച്ചുതുടങ്ങുമെന്നു മാനേജിംഗ് പാര്‍ട്ണര്‍ കെ.എല്‍. രാജേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിവാഹസാരികള്‍, ഗാഗ്ര ചോളികള്‍, സാല്‍വാറുകള്‍ എന്നിങ്ങനെ വെഡിംഗ് സ്പെഷലുകളുടെ കമനീയമായ ശേഖരമാണിത്. ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി വെഡിംഗ് വണ്േടഴ്സ് എന്ന പദ്ധതിയും ഇന്നു മുതല്‍ നിലവില്‍ വരും. ഈ പദ്ധതി പ്രകാരം 20,000 രൂപയോ അതിനു മുകളിലോ വിലമതിക്കുന്ന ഓരോ വിവാഹ പര്‍ച്ചേസിനും 15 ശതമാനം കാഷ്ബാക്ക് വൌച്ചര്‍ ലഭിക്കും. 5,000 രൂപയോ അതില്‍ കൂടുതലോ വിലയുള്ള വിവാഹസാരി വാങ്ങുന്നവര്‍ക്കാണ് ഈ വൌച്ചര്‍ ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി തിരുവോണം വരെ നിലവിലുണ്ടാകും.


വസ്ത്രവ്യാപാര രംഗത്തെ മുന്നോടികളായ പാര്‍ത്ഥാസ് കയറ്റുമതി അടക്കമുള്ള മറ്റു വ്യവസായ മേഖലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്.

പാര്‍ട്ണര്‍മാരായ കെ.എല്‍. ശിവകുമാര്‍, വിശ്വനാഥന്‍, പ്രവീണ്‍ രാജ്, ലക്ഷ്മണ്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.