ഭക്ഷണ, പാനീയ മേഖലയുടെ വളര്‍ച്ച 2017ല്‍ 3.80 ലക്ഷം കോടിയിലെത്തും
Thursday, May 28, 2015 10:29 PM IST
ന്യൂഡല്‍ഹി: അതിവേഗം വളരുന്ന രാജ്യത്തെ ഭക്ഷണ, പാനീയ മേഖല 2017ഓടെ വന്‍ വളര്‍ച്ച നേടുമെന്നു ഫിക്കി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 23-24 ശതമാനം നിലയില്‍ വളരുന്ന മേഖലയില്‍ നിന്നുള്ള വരുമാനം 2017ല്‍ 3.80 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിലവിലിത് 2.04 ലക്ഷം കോടി രൂപയാണ്. വന്‍കിട കമ്പനികള്‍ക്ക് വലിയ സാധ്യതകളാണ് ഈ മേഖലയിലുള്ളത്.

അസംഘടിത മേഖലയാണ് ഇപ്പോഴും മൊത്തം വിപണിയുടെ 60 ശതമാനവും കൈവശം വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ദേശീയ അന്തര്‍ദേശീയ വന്‍കിട ബ്രാന്‍ഡുകള്‍ക്കു വളരാന്‍ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.എന്നാല്‍ മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളുടെയും വിദഗ്ധരായ തൊഴിലാളികളുടെ അഭാവം വളര്‍ച്ചയ്ക്കു വിഘാതം സൃഷ്ടിക്കുന്നു. ഇതിനൊപ്പം ഉയര്‍ന്ന സ്ഥലവില, നികുതി, ലൈസന്‍സ് എന്നിവ മേഖല നേരിടുന്ന പ്രശ്നങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.